CovidEditor's ChoiceHealthKerala NewsLatest NewsLocal NewsNews
കെ.എം ഷാജിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു,തുടർന്ന് ഹൃദയാഘാതം, ആൻജിയോപ്ളാസ്റ്റിക്ക് വിധേയനാക്കി.

കണ്ണൂര്‍: മുസ്ലീംലീഗ് നേതാവും അഴീക്കോട് എം.എല്‍.എയുമായ കെ.എം ഷാജിക്ക് ഹൃദയാഘാതം. അദ്ദേഹത്തെ ആന്‍ജിയോപ്ളാസ്റ്റിക്ക് വിധേയനാക്കി. ഇതിനിടെ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുമുണ്ട്. ഹൃദയാഘാതത്തെ തുടർന്ന് എംഎല്‍എയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് എം.എല്‍.എക്ക് ഹൃദയാഘാതമുണ്ടായത്. അഴീക്കോട് സ്കൂളിന് പ്ലസ്ടു അനുവദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഷാജിയെ വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഷാജിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥരോടും നിരീക്ഷത്തില്‍ പോകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.