Editor's ChoiceKerala NewsLatest NewsLocal NewsNationalNews

വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ ഭ​ര​ണ​പ​രി​ഷ്ക​ര​ണ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ സ്ഥാനം ഒഴിയുന്നു.

തി​രു​വ​ന​ന്ത​പു​രം / വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ ഭ​ര​ണ​പ​രി​ഷ്ക​ര​ണ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ സ്ഥാനം ഒഴിയുന്നു. സ്ഥാനമൊഴിയുന്നതിന് മു​ന്നോ​ടി​യാ​യി ക​വ​ടി​യാ​റി​ലെ ഔ​ദ്യോ​ഗി​ക വ​സ​തി​ വി.​എ​സ്. ഒഴിഞ്ഞു. ബാ​ർ​ട്ട​ൺ ഹി​ല്ലി​ലെ വ​സ​തി​യി​ലേ​ക്ക് വി.​എ​സ് താ​മ​സം മാ​റ്റി. 2016 ജൂ​ലൈയിലാണ് വി.​എ​സ് ഭ​ര​ണ​പ​രി​ഷ്ക്ക​ര​ണ ക​മ്മീ​ഷ​ന്‍റെ അ​ധ്യ​ക്ഷ​നാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്. ഈ ​കാ​ല​യ​ള​വി​ൽ സ​ർ​ക്കാ​രി​ന് ആ​റ് റി​പ്പോ​ർ​ട്ട് അ​ദ്ദേ​ഹം സ​മ​ർ​പ്പി​ച്ചി​രു​ന്നു. ര​ണ്ട് റി​പ്പോ​ർ​ട്ടു​ക​ൾ കൂ​ടി ന​ൽ​കാ​നു​ണ്ട്. സ​ർ​ക്കാ​രി​ന്‍റെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​ൻ മാ​സ​ങ്ങ​ൾ മാ​ത്രം അ​വ​ശേ​ഷി​ക്കെ​യാ​ണ് വി.​എ​സ് സ്ഥാ​ന​മൊ​ഴി​യുന്നത്. പു​ന്ന​പ്ര​യി​ലെ വീ​ട്ടി​ലേ​ക്ക് വ​രു​വാ​ൻ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ അ​ദ്ദേ​ഹ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും ചി​കി​ത്സ​യ്ക്കാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് ത​ന്നെ തുടരേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button