Editor's ChoiceKerala NewsLatest NewsLocal NewsNationalNews

പ്രധാനമ​ന്ത്രിയെ സമൂഹമാധ്യമത്തിലൂടെ വിമര്‍ശിച്ചു, പൈലറ്റിന്‍റെ ജോലി തെറിച്ചു.

ന്യൂഡല്‍ഹി/പ്രധാനമ​ന്ത്രി നരേന്ദ്ര മോദിയെ സമൂഹമാധ്യമത്തിലൂടെ വിമര്‍ശിച്ച ഗോ എയറിലെ മുതിര്‍ന്ന പൈലറ്റിന്‍റെ ജോലി തെറിച്ചു. പ്രധാനമന്ത്രിയെ ട്വീറ്റുകളിലൂടെ അവഹേളിച്ചുവെന്ന്​ കണ്ടെത്തിയതിനെ തുടര്‍ന്നാണ്​ നടപടിയെന്ന്​ ഗോ എയര്‍ ഇക്കാര്യത്തിൽ പറഞ്ഞിട്ടുള്ളത്.

ക്യാപ്​റ്റന്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ച്‌​ നിരവധി ട്വീറ്റുകള്‍ പോസ്റ്റ്​ ചെയ്​തിരുന്നു. എയര്‍ലൈന്‍ പോളിസി അനുസരിച്ച്‌​ ​പൈലറ്റ്​ ക്ഷമ ചോദിക്കുകയും ചെയ്​തിരുന്നു. സീറോ ടോളറന്‍സ്​ പോളിസിയാണ്​ ഗോ എയര്‍ പിന്തുടരുന്നത്​. കമ്പനി നിയമപ്രകാരം എല്ലാ ഗോ എയര്‍ ജീവനക്കാര്‍ക്കും ഇത്​ ബാധകമാണ്​. സമൂഹമാധ്യമങ്ങളിലെ പെരുമാറ്റവും ഇതില്‍ ഉള്‍പ്പെടും. ഗോ എയര്‍ പ്രസ്​താവനയില്‍ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button