Editor's ChoiceGulfLatest NewsLocal NewsNationalNewsWorld
ഇന്തോനേഷ്യൻ വിമാനത്തിലെ യാത്രക്കാർക്കായി തിരച്ചിൽ തുടരുന്നു.

ജക്കാർത്ത /ഏഴ് കുട്ടികളുൾപ്പടെ അറുപത്തിരണ്ട് പേരുമായി കടലിൽ തകർന്നുവീണ ഇന്തോനേഷ്യൻ വിമാനത്തിലെ യാത്രക്കാർക്കായി തിരച്ചിൽ തുടരുന്നു. നാവികസേനയും യുദ്ധക്കപ്പലും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. കനത്ത മഴയും കാറ്റും തിരച്ചിലിന് തടസമാവുന്നുണ്ട്.
സോക്കർനോ ഹട്ട അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഇന്നലെ ഉച്ചയോടെ പറന്നുയർന്നു വെസ്റ്റ് കലിമന്താൻ പ്രവിശ്യയിലേക്ക് പോകുകയായിരുന്ന ശ്രീവിജയ എയറിന്റെ എസ്.ജെ – 182 എന്ന ബോയിംഗ് 737- 500 ക്ലാസിക് വിമാനമാണ് കടലിൽ തകർന്നുവീണത്. പുറപ്പെട്ട് നാല് മിനിറ്റിനുള്ളിൽ വിമാനവുമായുള്ള ബന്ധം നഷ്ടപെടുകയായിരുന്നു. വിമാനം കടലില്‍ പതിക്കുന്നത് കണ്ടെന്ന് പ്രദേശത്തെ മത്സ്യതൊഴിലാളികള്‍ ആണ് പറഞ്ഞിട്ടുള്ളത്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കടലില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. വിമാനമാനത്തിനു 27 വർഷം പഴക്കമുണ്ട്