തിരുവാഭരണ ഘോഷയാത്രക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി, ശബരിമല മകരവിളക്കിനൊരുങ്ങി.
NewsKeralaNationalLocal News

തിരുവാഭരണ ഘോഷയാത്രക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി, ശബരിമല മകരവിളക്കിനൊരുങ്ങി.

പത്തനംതിട്ട / മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായുള്ള തിരുവാഭരണ ഘോഷയാത്രക്കുള്ള ഒരുക്കങ്ങൾ ശബരിമലയിൽ അവസാനഘട്ടത്തിലേക്ക്. കോവിഡിന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങൾ പാലിച്ച് നടത്തുന്ന തിരുവാഭരണ ഘോഷയാത്രയിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ചയാണ് മകരവിളക്ക് മഹോത്സവം.

പരിശോധനകൾ പൂർത്തിയാക്കി തയ്യാറെടുക്കുന്ന 120 പേരാകും 12ന് ഉച്ചയോടെ തിരുവാഭരണവുമായി പന്തളത്ത് നിന്നും പുറപ്പെടുക. സ്വീകരണ പരിപാടികളും മറ്റ് ചടങ്ങുകളുമില്ലെങ്കിലും തിരുവാഭരണ യാത്രക്ക് വേണ്ട തയ്യാറെടുപ്പുകൾ അവസാനഘട്ടത്തിലാണെന്ന് പന്തളം കൊട്ടാര നിർവാഹക സമിതി പ്രസിഡന്റ് പി.ജി ശശികുമാര വർമ്മ അറിയിച്ചിട്ടുണ്ട്.

Related Articles

Post Your Comments

Back to top button