റസ്റ്റോറന്റിലെ ശുചിമുറിയില്‍ ഒളിക്യാമറ; സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ജീവനക്കാരനെ പോലീസ് പൊക്കി.

കൊച്ചി / നഗരത്തിലെ റസ്റ്റോറന്റുകളിലെ ശുചിമുറികളിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഒരൽപം ഭയപ്പാടോടെ അല്ലാതെ പോകാൻ പറ്റാത്ത അവസ്ഥ. അത്യാവശ്യ ഘട്ടങ്ങളിൽ പോലും ഭയം കൊണ്ട് പോകാൻ പലർക്കും മടിയാണ്. പുറത്തറിയുന്ന പല വാർത്തകളും അവരെ ഭയപ്പെടുത്തുന്നതാണ്. ഇപ്പോൾ ഏറ്റവും ഒടുവിൽ ഇതാ റസ്റ്റോറന്റിൽ ഒളിക്യാമറ വെച്ച് സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ജീവനക്കാരന് അറസ്റ്റിലായ സംഭവം കൂടി കൊച്ചി നഗരത്തിൽ നടന്നിരിക്കുന്നു. പാലാരിവട്ടം ചിക്കിംഗ് റസ്റ്റോറന്റ് ജീവനക്കാരനായ പാലക്കാട് സ്വദേശി വേല്‍മുരുകനാണ് ഞായറാഴ്ച അറസ്റ്റിലായത്.
ഇയാളുടെ മൊബൈല്‍ ഫോൺ പാലാരിവട്ടം പോലീസ് പിടിച്ചെടുത്തിരിക്കുകയാണ്. ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയാണ് ചിക്കിംഗ് റസ്റ്റോറന്റിൽ ഒരു സംഭവം നടക്കുന്നത്. റസ്റ്റോറന്റില്‍ ഭക്ഷണം കഴിയ്ക്കാനെത്തിയ കുടുംബത്തിലെ പെണ്‍കുട്ടി ശുചിമുറിയില്‍ പോകുമ്പോൾ വീഡിയോ റെക്കോഡിംഗ് ഓണാക്കിയ നിലയിൽ ഒരു മൊബൈല്‍ ഫോണ്‍ കാണുകയായിരുന്നു. ശുചിമുറിയില്‍ നിന്നും പെട്ടെന്ന് പുറത്തിറങ്ങിയ പെണ്‍കുട്ടി മാതാപിതാക്കളെ തുടർന്ന് വിവരമറിയിച്ചു.
ഇതിനിടെ ശുചുമുറിയില്നിന്ന് ഫോണ്‍ കൈയ്യിലാക്കിയ വേല്‍മുരുകനും മറ്റൊരു ജീവനക്കാരനും മുറിയില്‍ കയറി കതകടച്ചു. കുറച്ച് സമയത്തിന് ശേഷം ഒന്നും അറിയാത്ത പോലെ മുറിവിട്ടു പുറത്തിറങ്ങിയ രണ്ടുപേരും പെൺകുട്ടിയുടെ ആരോപണം നിഷേധിച്ചു. ഇതോടെ കുടുംബം പോലീസിനെ വിളിച്ചുവരുത്തുകയായിരുന്നു പിന്നെ.
സംഭവം പ്രശ്നമായതോടെ വേൽമുരുകൻ മൊബൈലില്‍ നിന്നും ദൃശ്യങ്ങള്‍ മായ്ച്ചുകളയുകയായിരുന്നു. ഫോണ്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും, ദൃശ്യങ്ങള്‍ വീണ്ടെടുക്കുമെന്നുമാണ് ഇപ്പോൾ പോലീസ് പറയുന്നത്. ഏറെ കാലമായി വേൽമുരുകനും കൂട്ടുകാരനും ശുചിമുറിയിലെ ദൃശ്യങ്ങൾ പകർത്തുന്നത് പതിവായിരുന്നു എന്നാണ് വിവരം. കൂടുതല്‍ ആളുകളുടെ ദൃശ്യങ്ങള്‍ ഇത്തരത്തില്‍ വേൽമുരുകൻ പകര്ത്തിയിട്ടുണ്ടാകുമെന്നാണ് പോലീസ് ഇക്കാര്യത്തിൽ സംശയിക്കുന്നത്. പാലാരിവട്ടം ചിക്കിംഗ് റസ്റ്റോറന്റിലെ ശുചിമുറിയിൽ പോയിട്ടുള്ള സ്ത്രീകളെയും പെൺകുട്ടികളെയും സംഭവം ആശങ്കയിലാക്കിയിരിക്കുകയാണ്. സാംസ്ക്കാരിക കേരളത്തിനൊന്നടങ്കം ഇത് അപമാനം ഉണ്ടാക്കിയിരിക്കുകയാണ്.