ആടിച്ചങ്ങു പൂസാക്കും, പിന്നെ കവർച്ച, ഒടുവിൽ സിന്ധു കുടുങ്ങി.

തിരുവനന്തപുരം / കണ്ണ് കാണിച്ച് അടുപ്പിക്കും, എന്തിനും തയ്യാറെന്നു തുറന്നു പറയും, മുറിയെടുക്കാൻ നിർബന്ധിക്കും, മദ്യം വാങ്ങും വരെ കാത്തിരിക്കും,പിന്നെ കുടിപ്പിച്ചങ്ങു പൂസാക്കും. സിന്ധു എന്ന തന്ത്ര ശാലിയായ യുവതി തിരുവനതപുരം നഗരത്തിൽ യുവാക്കളെ വലയിലാക്കി വന്ന സ്റ്റൈലാണിത്. പുരുഷന്മാരെ വശീകരിച്ച് മദ്യം കുടിപ്പിച്ച് അബോധാവസ്ഥയിലാവുമ്പോൾ കവര്‍ച്ച നടത്തി വന്ന യുവതി പോലീസ് പിടിയിലായി. കുന്നുകുഴി ബാട്ടണ്‍ഹില്‍ കോളനിയിലെ സിന്ധു (31) വിനെയാണ് മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കണ്ണേറ്റുമുക്ക് സ്വദേശിയായ യുവാവിന്റെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. സിന്ധു ഇരകളാക്കിയിരുന്നത് യുവാക്കളെ തിരിഞ്ഞു പിടിച്ചായിരുന്നു. .
ഇക്കഴിഞ്ഞ ഡിസംബര്‍ 29-ന് രാത്രിയിൽ സിന്ധു യുവാവുമായി പരിചയം സ്ഥാപിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിയ്ക്ക് സമീപത്ത് വെച്ചാണ് ഇവര്‍ പരസ്പരം ആദ്യം കാണുന്നത്. യുവാവുമായി അടുപ്പത്തിലായി സിന്ധു യുവാവിനെ കൊണ്ട് ലോഡ്ജില്‍ മുറി എടുപ്പിക്കുകയായിരുന്നു. സിന്ധു പറഞ്ഞതനുസരിച്ചു യുവാവിനെകൊണ്ട് തന്നെ മദ്യം വാങ്ങിപ്പിച്ചു. തുടർന്ന് ലോഡ്ജില്‍ വെച്ച് യുവാവിന് സിന്ധു ആവശ്യത്തിലധികം മദ്യം നല്കി. യുവാവ് അബോധാവസ്ഥയിലായതോടെ അയാൾ ധരിച്ചിരുന്ന മൂന്നരപ്പവന്റെ സ്വര്‍ണമാലയും കൈ ചെയിനും 5,000 രൂപയും മോഷ്ടിച്ച് സ്ഥലം വിടുകയും ചെയ്തു.
ബോധം വീഴുമ്പോഴാണ് താൻ കവർച്ചക്ക് ഇരയായ വിവരം യുവാവ് അറിയുന്നത്. തുടർന്നയാൾ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവതി വില്‍പ്പന നടത്തിയ സ്വർണ്ണാഭരണങ്ങൾ ചാലയിലെ ജൂവലറിയില്‍ നിന്നും പോലീസ് കണ്ടെടുക്കുകയായിരുന്നു. പിന്നീട് സിന്ധുവിനെ ചോദ്യം ചെയ്തപ്പോഴാണ് പല യുവാക്കളെയും ഇത്തരത്തില്‍ കുടുക്കി പണവും സ്വർണ്ണവും കവർന്നിട്ടുണ്ടെന്നു പൊലീസ് കണ്ടെത്തുന്നത്. യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.