അവൻ വിളിച്ചു പറഞ്ഞു, മഞ്ജു വാര്യർ വീണ്ടും വിവാഹിതയാവുന്നു,വിവാഹം ജനുവരി: 14 ന്.
NewsKeralaNationalEntertainmentLocal News

അവൻ വിളിച്ചു പറഞ്ഞു, മഞ്ജു വാര്യർ വീണ്ടും വിവാഹിതയാവുന്നു,വിവാഹം ജനുവരി: 14 ന്.

പച്ച നുണകൊണ്ടു കച്ചവടം,

മഞ്ജു വാര്യർ വീണ്ടും വിവാഹിതയാവുന്നു, വിവാഹം ജനുവരി: 14 ന് എന്ന തലക്കെട്ടിൽ സന്തോഷ് എലിക്കാട്ടൂർ എഴുതിയ ഒരു ഫേസ് ബുക്ക് പോസ്റ്റും ,അതിലൂടെ അറിയാനായ സായാഹ്ന പത്ര വില്പനക്കാരന്റെ കൂർമ്മബുദ്ധിയെപ്പറ്റിയും പറയാതിരിക്കാതെ വയ്യ. മഞ്ജു വാര്യർ വീണ്ടും വിവാഹിതയാവുന്നു എന്നും വിവാഹം ജനുവരി 14 ന് എന്നും വിളിച്ചു പറഞ്ഞു പത്രം വിൽക്കാൻ നോക്കിയ സായാഹ്ന പത്ര വില്പനക്കാരൻ പയ്യൻ അന്യൻ്റെ സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞു നോട്ടമെന്നത് മുതലാക്കാനാണ് നോക്കിയിരിക്കുന്നത്.

സത്യത്തിൽ മഞ്ജു വാര്യർ വീണ്ടും വിവാഹിതയാവുന്നില്ല,ജനുവരി 14 ന് അങ്ങനെ ഒരു വിവാഹവും നടക്കാൻ പോകുന്നില്ല. തമ്പാന്നൂർ ബസ് സ്റ്റാൻഡിൽ ചൂടുള്ള വാർത്തയുള്ള പത്രങ്ങളുമായി വിൽപ്പനക്കെത്തിയ പയ്യന്റെ അവസാനത്തെ അടവായിരുന്നു അത്. അവൻ തന്നെ അടിച്ചു വിട്ട ഗോസിപ്പായിരുന്നു അത്. അതുമല്ലെങ്കിൽ പച്ചക്കളവായിരുന്നു അത്. സംഭവത്തെ പറ്റി കൂടുതൽ അറിയാൻ സന്തോഷ് എലിക്കാട്ടൂർ എഴുതിയ ഒരു ഫേസ് ബുക്ക് പോസ്റ്റ് വായിക്കൂ.

ഇന്നലെ തമ്പാനൂർ സ്റ്റാൻറിൽ നിന്നും കൊട്ടാരക്കര ksrtc ബസ്സിൽ ഇരിക്കുമ്പോൾ സായാഹ്ന പത്രങ്ങളുമായി മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരു പയ്യൻ കയറി വന്നു. “ചൂടുള്ള വാർത്ത… ചൂടുള്ള വാർത്ത ..ജലാറ്റിൻ കമ്പനി ആക്രമണത്തിന് പിന്നിൽ മാവോയിസ്റ്റുകൾ… “. ആരും പത്രം വാങ്ങുന്നില്ല. “ബാർ കോഴ കൂടുതൽ തെളിവുകൾ പുറത്ത്”, അപ്പോഴുമില്ല ഒരനക്കവും.”മഞ്ജു വാര്യർ വീണ്ടും വിവാഹിതയാവുന്നു… വിവാഹം ജനുവരി 14 ന് “

നിമിഷം കൊണ്ടാണ് പത്രം വിറ്റ് തീർന്നതൈ ഈയുള്ളവനും വാങ്ങി ഒരെണ്ണം. പണവും കീശയിലിട്ട് പയ്യൻ കൂളായി ഇറങ്ങി പോയി….
ഒന്നാം പേജ് മുതൽ അവസാന പേജ് വരെ എല്ലാവരും ഇരുന്ന് മറിക്കുകയാണ്. അങ്ങിനെ ഒരു വാർത്തയെ ഇല്ല… എല്ലാവരും ജാള്യതയോടെ പരസ്പരം നോക്കുന്നുണ്ട്. പക്ഷെ ഒന്നും മിണ്ടുന്നില്ല. അന്യൻ്റെ സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞുനോട്ടമാണ് മലയാളിയുടെ ഏറ്റവും വലിയ വീക്നെസ് എന്ന മന:ശാസ്ത്രം അവൻ അനുഭവത്തിൽ നിന്ന് പഠിച്ച് വെച്ചിരിക്കുന്നു… നിങ്ങളും ഇതിൻറെ തലകെട്ട് കണ്ടല്ല ഇത് വായിച്ചത് എന്ന് വിശ്വസിക്കുന്നു.. എന്നും സന്തോഷ് എലിക്കാട്ടൂർ ഫേസ് ബുക്കിൽ എഴുതിയിരിക്കുന്നു.

Related Articles

Post Your Comments

Back to top button