BusinessEditor's ChoiceKerala NewsLatest NewsLocal NewsNationalNews
സ്വർണവിലയിൽ ഇടിവ്, പവന് 320 രൂപ കുറഞ്ഞു.

കൊച്ചി / സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് തിങ്കളാഴ്ച സംസ്ഥാനത്ത് 320 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വില ഇതോടെ 36,720 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 40 രൂപയാണ് കുറഞ്ഞത്.
ഒരു ഗ്രാം സ്വർണത്തിന്റെ വില 4590 രൂപയായി. രണ്ടു ദിവസത്തിനിടെ 1280 രൂപയുടെ കുറവാണ് സ്വർണവിലയിൽ ഇതിനകം ഉണ്ടായത്. ജനുവരി 5 നാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണവില എത്തിയത്.
തുടർന്ന് സ്വർണവിലയിൽ കുറവ് വരുകയായിരുന്നു. കോവിഡ് വാക്സിൻ എത്തുന്നതുമായി ബന്ധപ്പെട്ടാണ് വിപണിയിലെ മാറ്റം സ്വർണവിലയിൽ ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.