Editor's ChoiceKerala NewsLatest NewsLocal NewsNews
മദ്യത്തിന്റെ അടിസ്ഥാന വിലയിൽ 30 രൂപ മുതല്‍ 40 രൂപ വരെ വര്‍ധന, ഫെബ്രുവരി ഒന്ന് മുതൽ,

തിരുവനന്തപുരം/ സംസ്ഥാനത്ത് മദ്യ വില വര്‍ധന ഫെബ്രുവരി ഒന്ന് മുതൽ നിലവിൽ വരും. അടിസ്ഥാന വിലയിൽ 30 രൂപ മുതല്‍ 40 രൂപ വരെയാണ് വർധിക്കുന്നത്. അതേസമയം കോവിഡിന്റെ കാരണം പറഞ്ഞു ഏർപ്പെടുത്തിയ സെസ് പിൻവലിക്കുന്നതിൽ തീരുമാനം ഉണ്ടായിട്ടില്ല.
ഇത് പിന്നീട് ഉണ്ടാകുമെന്നാണ് വിശദീകരണം.
മദ്യ നിർമ്മാണത്തിനായുള്ള അസംസ്‌കൃത വസ്തുക്കള്‍ക്ക് വില വര്‍ധിച്ചതിനാല്‍ മദ്യത്തിന്‍റെ വില കൂട്ടണമെന്ന് കമ്പനികള്‍ ബിവറേജസ് കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടിരുന്നു.