സ്കൂളിലേക്ക് പോയ വിദ്യാർഥിനിയെ കാറിൽ കൊണ്ടുപോയി ലോഡ്ജ് മുറിയിൽ നശിപ്പിച്ചു.

പട്ടാമ്പി/വീട്ടിൽ നിന്നും സ്കൂളിലേക്ക് പോയ പത്താം ക്ലാസ് വിദ്യാർഥിനിയെ കാറിൽ കൂട്ടികൊണ്ടുപോയി ലോഡ്ജ് മുറിയിൽ പീഡിപ്പിച്ച സംഭവത്തിൽ 19 വയസുകാരനെ പോക്സോ കേസെടുത്ത് അറസ്റ്റ് ചെയ്തു. പട്ടാമ്പി വല്ലപ്പുഴ ചെറുകോട് ചക്കാലംകുന്നത്ത് മുഹമ്മദ് അജ്മലിനെയാണ് പട്ടാമ്പി പോലീസ് അറസ്റ്റ് ചെയ്തത്.
വീട്ടിൽ നിന്നും ചൊവ്വാഴ്ച സ്കൂളിലേക്ക് പോയ പെൺകുട്ടി അവിടെ എത്താഞ്ഞതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൗമാരക്കാരൻ കുടുങ്ങുന്നത്. പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്ന അജ്മൽ അടുപ്പം ഉപയോഗിച്ച് പെൺകുട്ടിയെ കാറിൽ കയറ്റിക്കൊണ്ടുപോയി ലോഡ്ജിൽ മുറിയെടുത്ത് പീഡിപ്പിക്കുകയായിരുന്നു.
പെൺകുട്ടിയുടെ രക്ഷിതാക്കൾ നല്കിയ പരാതിയെ തുടർന്നാണ് കൗമാരക്കാരൻ അറെസ്റ്റിലാവുന്നത്. അജ്മലിനെ കോടിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.