CrimeEditor's ChoiceLatest NewsNationalNews

കേസൊതുക്കൽ,സി ബി ഐ ആസ്ഥാനത്ത് സി ബി ഐയുടെ തന്നെ റെയ്ഡ്, നാല് ഉദ്യോഗസ്ഥർ അറസ്റ്റിലായി.

ന്യൂഡൽഹി/ രാജ്യത്തെ പരമോന്നത അന്വേഷണ ഏജൻസി ആയ സി ബി ഐ യുടെ ആസ്ഥാനത്ത് സി ബി ഐയുടെ തന്നെ റെയ്ഡ്. സി ബി ഐ അന്വേഷിച്ചു വന്ന ചില പ്രമാദമായ കേസുകൾ ഒതുക്കാൻ കൂട്ടുനിൽക്കുകയും, കേസ് വിവരങ്ങൾ ചോർത്തി കൊടുക്കുകയും ചെയ്ത് കൈക്കൂലി വാങ്ങിയ കള്ളന്മാരെ സി ബി ഐ തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഡല്‍ഹിയിലെ ആസ്ഥാനത്ത് നടന്ന റെയ്ഡില്‍ നാല് സി ബി ഐ ഉദ്യോഗസ്ഥരെയാണ് സി.ബി.ഐയുടെ അഴിമതി വിരുദ്ധ യൂണിറ്റ് അറസ്റ്റ് ചെയ്ത് കേസെടുത്തിരിക്കുന്നത്.

അറസ്റ്റിലായവർ ബാങ്ക് തട്ടിപ്പ് ആരോപിക്കപ്പെടുന്ന കമ്പനിക്ക് അനുകൂലമായി നടപടി സ്വീകരിച്ചുവെന്നും എല്ലാ മാസവും നല്‍കുന്ന കൈക്കൂലിക്ക് പകരമായി കേസ് വിവരങ്ങള്‍ കൈമാറി എന്നുമാണ് ആരോപണം ഉണ്ടായിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് ഗാസിയാബാദിലെ സി.ബി.ഐ അക്കാദമയില്‍ വ്യാഴാഴ്ച്ച ആണ് ആദ്യം റെയ്ഡ് നടക്കുന്നത്. ഡി.വൈ.എസ്.പി മാരായ ആര്‍.കെ റിഷി, ആര്‍.കെ സാങ്‌വാന്‍, സ്റ്റെനോഗ്രാഫര്‍ സമീര്‍ കുമാര്‍ സിംഗ്, ഇന്‍സ്‌പെക്ടര്‍ കപില്‍ ധന്‍കാഡ് എന്നിവരെയാണ് സി.ബി.ഐയുടെ അഴിമതി വിരുദ്ധ യൂണിറ്റ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുകയും, കൈക്കൂലി വാങ്ങി വിവരങ്ങൾ ചോർത്തി നൽകിയതും, സി ബി ഐ യുടെ വിശ്വാസ്യതക്ക് കളങ്കം ഉണക്കിയതുൽ ഉൾപ്പടെയുള്ള കേസുകളാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സി ബി ഐ യുടെ ഡല്‍ഹി, ഗാസിയാബാദ്, നോയിഡ, ഗുര്‍ഗോണ്‍, മീററ്റ്, കാണ്‍പൂര്‍ അടക്കം പതിനാല് കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നതെന്ന് ഇന്ത്യ ടുഡേ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button