രാജ്യത്ത് കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത് ശുചീകരണതൊഴിലാളി.

ന്യൂഡൽഹി/ കോവിഡ് വാക്സിനേഷൻ പരിപാടിക്ക് രാജ്യത്ത് തുടക്കം കുറിച്ചപ്പോൾ ആദ്യമായി വാക്സിൻ സ്വീകരിച്ചത് എയിംസിലെ ശുചീകരണതൊഴിലാളി. എയിംസിലെ ശുചീകരണതൊഴിലാളി മനീഷ് കുമാർ ആണ് രാജ്യത്ത് ആദ്യമായി കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചതെന്ന് വാർത്ത ഏജൻസി ആണ് റിപ്പോർട്ട് ചെയ്തത്. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധന്റെ സാന്നിധ്യത്തിലായിരുന്നു വാക്സിനേഷൻ.
എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയയും വാക്സിൻ സ്വീകരിക്കുകയുണ്ടായി. രാജ്യത്ത് ആദ്യഘട്ടത്തിൽ മൂന്ന് ലക്ഷത്തോളം പേര്‍ക്കാണ് വാക്സിന് നൽകുക.ആരോഗ്യ പ്രവർത്തകർക്കാണ് ആദ്യം മുൻഗണന നൽകിയിരിക്കുന്നത്. വാക്സിൻ സ്വീകരിച്ചാലും മുൻകരുതലുകൾ കൈവിടരുതെന്നും രണ്ട് ഡോസുകളും സ്വീകരിച്ച ശേഷം മാത്രമെ പ്രതിരോധ ശേഷി കൈവരിക്കുകയുള്ളൂവെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.