Kerala NewsLatest News

മുല്ലപ്പൂവും ചൂടി സാരിയുടുത്തവരെത്തുന്നത് രാത്രിയില്‍; പിന്നീട് സംഭവിക്കുന്നത്….

കോട്ടയം: ട്രാന്‍സ് ജെന്‍ഡറുകള്‍ എന്ന വ്യാജേന സ്ത്രീവേഷം കെട്ടി തട്ടിപ്പ് നടത്തുന്ന പുരുഷസംഘങ്ങള്‍ കോട്ടയം ജില്ലയില്‍ വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. സാരിയുടുത്ത്, മുല്ലപ്പൂ ചൂടി ഒറ്റ നോട്ടത്തില്‍ സ്ത്രീകള്‍ എന്ന് തോന്നിക്കുന്ന വേഷത്തിലാണ് ഈ സാമൂഹ്യവിരുദ്ധര്‍ നഗരത്തില്‍ പലയിടങ്ങളിലായി വിലസുന്നത്. ലഹരി വില്‍പ്പനയും ലൈംഗിക തൊഴിലും അതിന്റെ പേരിലുള്ള ബ്‌ളാക്ക് മെയിലിംഗും ഒക്കെയാണ് സംഘത്തിന്റെ പ്രധാന പരിപാടി.

രാത്രിയില്‍ സ്ത്രീ വേഷം ധരിച്ചെത്തുന്ന തട്ടിപ്പുകാരെ കണ്ട് അനാശാസ്യ പ്രവര്‍ത്തകരായ സ്ത്രീകളാണെന്നു കരുതി പലരും അടുത്തു കൂടും. ഇത്തരത്തില്‍ എത്തുന്നവരെ തിരക്കൊഴിഞ്ഞ റോഡുകളിലേക്ക് വിളിച്ചുകൊണ്ടു പോകുകയും ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയുമാണ് ചെയ്യുന്നത്. അതേസമയം, തട്ടിപ്പിന് ഇരയാകുന്നവര്‍ നാണക്കേടോര്‍ത്ത് പരാതി നല്കാറില്ലെന്നതും സംഘത്തിന് കൂടുതല്‍ ബലം നല്‍കുന്നു.

ശാസ്ത്രി റോഡ്, കുര്യന്‍ ഉതുപ്പ് റോഡ്, നാഗമ്പടം എന്നിവിടങ്ങളിലെല്ലാം ഇത്തരം തട്ടിപ്പു സംഘങ്ങളുണ്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സി, തിരുനക്കര പരിസരങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം.പോലീസാകട്ടെ പണിപാളുമെന്ന ഭയം കൊണ്ട് ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കാതെ ഒഴിഞ്ഞു നില്‍ക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button