തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ഉമ്മന്‍ചാണ്ടി നയിക്കും.
NewsKeralaNationalPoliticsLocal News

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ഉമ്മന്‍ചാണ്ടി നയിക്കും.

ന്യൂ​ഡ​ൽ​ഹി / കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ഉമ്മന്‍ചാണ്ടി നയിക്കും. കേരള ഭരണം പിടിക്കാൻ, നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ മുൻ മുഖ്യ മന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി ചെ​യ​ർ​മാ​നാ​യ പ​ത്തം​ഗ മേ​ൽ​നോ​ട്ട സ​മി​തി​യെ ഹൈ​മാ​ൻ​ഡ് നി​ശ്ചി​യി​ച്ചു. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, താ​രി​ഖ് അ​ൻ​വ​ർ, കെ. ​മു​ര​ളീ​ധ​ര​ൻ, കെ.​സി. വേ​ണു​ഗോ​പാ​ൽ. വി.​എം. സു​ധീ​ര​ൻ. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, കെ. ​സു​ധാ​ക​ര​ൻ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​യ സ​മി​തി​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മേ​ൽ​നോ​ട്ട ചു​മ​ത​ല.

അ​തേ​സ​മ​യം മു​ഖ്യ​മ​ന്ത്രി സ്ഥാ​നം ആ​ർ​ക്കെ​ന്ന കാ​ര്യ​ത്തി​ൽ ഇ​പ്പോ​ൾ ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​ന​മെ​ടു​ക്കില്ല. ഒ​രു മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യെ മു​ന്നോ​ട്ടു​വ​ച്ചാ​കി​ല്ല കോ​ണ്‍​ഗ്ര​സും യു​ഡി​എ​ഫും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ക. മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന് നി​യ​മ​സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം മാ​ത്ര​മേ തീ​രു​മാ​ന​മെ​ടു​ക്കൂ എ​ന്നും ഹൈ​ക്ക​മാ​ൻ​ഡ് വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.

ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനാണ് ഹൈക്കമാന്‍ഡ് തീരുമാനിച്ചിരിക്കുന്നത്. കെ.സി വേണുഗോപാലിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗം ആണ് തീരുമാനം എടുത്തത്. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ഉമ്മന്‍ചാണ്ടി സജീവമാകേണ്ടത് അനിവാര്യമാണെന്ന് ഹൈക്കമാന്‍ഡ് വിലയിരുത്തുകയായിരുന്നു. മുസ്‍ലിം ലീഗ് അടക്കമുള്ള ഘടക കക്ഷികളും ഉമ്മന്‍ചാണ്ടി നേതൃത്വത്തിലേക്ക് വരണമെന്ന ആവശ്യം മുന്നോട്ടു വച്ചിരുന്നതാണ്. വൈകീട്ട് രാഹുൽ ഗാന്ധിയുമായി കേരളത്തിലെ നേതാക്കൾ നടത്തുന്ന കൂടിക്കാഴ്ചക്ക് ശേഷമായിരിക്കും ഉമ്മന്‍ചാണ്ടിയുടെ പുതിയ പദവിയുടെ പ്രഖ്യാപനം ഉണ്ടാവുക.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ കേ​ന്ദ്ര​നേ​തൃ​ത്വം സ​ജീ​വ​മാ​യി ഇടപെടാൻ തന്നെയാണ് തീരുമാനിച്ചിട്ടുള്ളത്. എ.​കെ. ആ​ന്‍റ​ണി കേ​ര​ള​ത്തി​ൽ ത​ങ്ങി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തും. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലാ​കും ഉണ്ടാവുക. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​മ്മ​ൻ ​ചാ​ണ്ടി​യും ര​മേ​ശ് ചെ​ന്നി​ത്ത​ല​യും മ​ത്സ​രി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി​രു​ന്നു. ര​മേ​ശ് ചെ​ന്നി​ത്ത​ല ന​ല്ല പ്ര​തി​പ​ക്ഷ നേ​താ​വാ​ണെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു.

Related Articles

Post Your Comments

Back to top button