വ്യായാമത്തിന് ഉപയോഗിക്കുന്ന ഡംബെൽ ഉപയോഗിച്ച് രണ്ടു പെൺ മക്കളെ അമ്മ വകവരുത്തി.

തിരുപ്പതി / വ്യായാമത്തിന് ഉപയോഗിക്കുന്ന ഡംബെൽ ഉപയോഗിച്ച് രണ്ടു പെൺ മക്കളെ അമ്മ വകവരുത്തി. ആന്ധ്രപ്രദേശിലെ ചിറ്റൂർ മടനപ്പള്ളിയിൽ ആണ് സംഭവം. ഇവിടെ ശിവനഗറിൽ കുടുംബ ത്തോടൊപ്പം താമസിച്ചു വന്ന പത്മജ മക്കളായ അലേക്യ (27), സായ് ദിവ്യ (22) എന്നീ യുവതികളെയാണ് പെറ്റ കാര്യങ്ങൾ കൊണ്ട് കൊലചെയ്യുന്നത്. വ്യായാമത്തിനായുള്ള ഡംബെൽ ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് ആണ് പറഞ്ഞിട്ടുള്ളത്.
സംഭവത്തിൽ യുവതികളുടെ അമ്മ പത്മജയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവം സംബന്ധിച്ച് പോലീസ് പറയുന്നത് ഇങ്ങനെയാണ്. പുരോഷോത്തം നായിഡു എന്നയാളുടെ ഭാര്യയായ പത്മജം മാടനപ്പള്ളിയിലെ ഒരു സ്വകാര്യ കോളജ് ജീവനക്കാരിയായി ജോലി നോക്കി വരുകയായിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി അവർ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചു വരുന്നുണ്ടായിരുന്നു. പക്ഷെ മക്കളെ കൊലപ്പെടുത്തുന്ന തരത്തിൽ എന്താണിവരെ പ്രകോപിതയാക്കിയതെന്ന് ഇനിയും അറിവായിട്ടില്ല.
അയാൾ വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് എത്തിയ പോലീസ് യുവതികളുടെ മൃതദേഹം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. കേസ് രജിസ്റ്റർ ചെയ്ത് അമ്മ പത്മജയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടന്നു വരികയാണ്. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമെ, പത്മജ ഇത്തരമൊരു കൃത്യം നടത്തിയത് എന്തിനാണെന്നതിനെ കുറിച്ച് പറയാനാവൂ എന്നാണ് പോലീസ് പറയുന്നത്.