കേരളത്തിൽ വിജയ മോഡൽ പാളിയോ? മഹാമാരിയുടെ നിരക്ക് കുതിച്ചുരുകയാണ്.
NewsKeralaNationalHealth

കേരളത്തിൽ വിജയ മോഡൽ പാളിയോ? മഹാമാരിയുടെ നിരക്ക് കുതിച്ചുരുകയാണ്.

തിരുവനന്തപുരം / കേരളത്തിൽ കോവിഡ് പ്രതിരോധത്തിന്റെ വിജയ മോഡൽ പാളി. രോഗവ്യാപനം രൂക്ഷമാകുമ്പോഴും സർവ നിയന്ത്രണങ്ങളും എടുത്തു കളഞ്ഞ അവസ്ഥയിൽ കോവിഡെല്ലാം പോയന്ന് ചിന്തയിലാണ് ജനങ്ങൾ. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായ സമ്പർക്ക പട്ടിക തയാറാക്കലും ക്വാറന്റീൻ ഉറപ്പു വരുത്തലുമെല്ലാം പഴങ്കഥയായി മാറിയ അവസ്ഥയിൽ, സംസ്ഥാനത്ത് വീണ്ടും കോവിഡ് നിരക്ക് കുതിച്ചുയരുകയാണ്. ദേശീയ ശരാശരിയുടെ ആറിരട്ടിയിലേക്ക് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എത്തിയിരിക്കുന്നു. സംസ്ഥാന സർക്കാരിന്റെ
ഏറ്റവും പുതിയ കോവിഡ് പ്രസ് റിലീസിലെ കണക്കുകൾ തന്നെ പ്രതിരോധത്തിന്റെ വിജയ മോഡൽ പാളി എന്ന് ചൂണ്ടിക്കാണിക്കുകയാണ്.

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിലും, ആകെ രോഗികളുടെ എണ്ണത്തിലും ഏറ്റവും മുന്നിൽ എത്തിയിരിക്കുകയാണ് കേരളം. സംസ്ഥാനത്ത് ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.48 ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 100 പേരെ പരിശോധിക്കുമ്പോൾ 12 ലേറെ പേർക്ക് സംസ്ഥാനത്ത് കോവിഡ് സ്‌ഥിരീകരിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഒന്നരമാസത്തിന് ശേഷം ടിപിആർ 12ന് മുകളിലെത്തിയിരിക്കുന്നു. 10.5 ആണ് കഴിഞ്ഞ ഒരാഴ്ചത്തെ ശരാശരി ടിപിആർ. ദേശീയ ശരാശരി രണ്ടിൽ താഴെ നിൽക്കുമ്പോഴാണ് ഇതെന്നാണ് ശ്രദ്ധേയം. ദക്ഷിണേന്തേന്ത്യൻ സംസ്ഥാനങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ പത്തിരട്ടി മേലെയാണ് കേരളത്തിലെ കണക്കുകൾ എന്നതാണ് വാസ്തവം.

കഴിഞ്ഞ ഒന്നര മാസത്തിലേറെയായി ദിവസവും കോവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണവും, കോവിഡ് ബാധിതരായി ചികിൽസയിലുള്ളവരുടെ എണ്ണവും രാജ്യത്ത് ഏറ്റവും കൂടുതൽ ഉള്ളത് കേരളത്തിലാണ്. കേരളത്തിൽ ഞായറാഴ്ച 6036 പേർക്ക് ആണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാണ്. പ്രതി ദിനം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം മേലേക്ക് തന്നെയാണ്. കോഴിക്കോട്, പത്തനംതിട്ട, കൊല്ലം, കോട്ടയം, തൃശൂർ ജില്ലകളിലും രോഗികളുടെ നിരക്ക് ഉയരുകയാണ്.

സംസ്ഥാനത്ത് കോവിഡ് മൂലം ഇതുവരെ 3607 പേര് മരണപെട്ടതായിടാന് ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം 20 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. മരണ നിരക്ക് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പിടിച്ചു നിർത്താനായി എന്നത് മാത്രമാണ് ആശാവഹമായി ആരോഗ്യ വകുപ്പിന് പറയാനുള്ളത്. മറ്റ് രോഗങ്ങളുണ്ടായിരുന്ന കോവിഡ് ബാധിതരുടെ മരണം കണക്കിൽ പെടുത്താത്തതിനാലാണ് മരണനിരക്ക് കുറഞ്ഞിരിക്കാൻ കാരണമെന്ന ആക്ഷേപം ശക്തമാണ്. രോഗവ്യാപനം രൂക്ഷമാകുമ്പോഴും സർവ നിയന്ത്രണങ്ങളും എടുത്തു കളഞ്ഞ അവസ്ഥ പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാക്കിയിരിക്കുകയാണ്. എത്ര പേർക്ക് രോഗം വന്നു പോയി എന്നു കണ്ടെത്താനുള്ള സിറോ സർവേ എന്നത് വെറും പ്രഖ്യാപനം മാത്രമായി സർക്കാർ ഒതുക്കി. ആകെ രോഗം ബാധിച്ചവരുടെ എണ്ണം കൃത്യമായി മനസിലാക്കിയാൽ മാത്രമേ പ്രതിരോധം ഫലപ്രദമാക്കാൻ കഴിയൂ എന്ന വിദഗ്ധരുടെ നിർദേശങ്ങൾ ഇനിയും നടപ്പാക്കാൻ സർക്കാർ തയ്യാറായിട്ടില്ല. കോവിഡ് വ്യാപനമുണ്ടാകുമ്പോഴും പരിശോധനകളുടെ എണ്ണം വർധിപ്പിക്കാനുള്ള നടപടിക്കലും സ്വീകരിക്കുന്നില്ല.

Related Articles

Post Your Comments

Back to top button