64 വയസുകാരിയുടെ ഗര്‍ഭപാത്രത്തില്‍ ഉണ്ടായിരുന്ന 8 കിലോ തൂക്കമുള്ള മുഴ നീക്കം ചെയ്തു.

തിരുവനന്തപുരം/ 64 വയസുകാരിയുടെ വയറ്റിൽ ഉണ്ടായിരുന്ന എട്ടുകിലോ തൂക്കമുള്ള മുഴ അതിസങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ ഡോക്ടര്‍മാരാണ് കൊല്ലം സ്വദേശിനിയായ വൃദ്ധയുടെ ഗര്‍ഭപാത്രത്തില്‍ ഉണ്ടായിരുന്ന 30 സെൻ്റീമീറ്റര്‍ വീതം നീളവും വീതിയും ആഴവുമുള്ള മുഴ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്.
ശരീരന്റെ ഭാരം കുറയല്‍,വിശപ്പില്ലായ്മ, വയറുവേദന, എന്നീ ലക്ഷണങ്ങളുമായി ഒന്‍പതു മാസം മുൻപാണ് വൃദ്ധ ആശുപത്രിയില്‍ ചികിത്സക്കെത്തുന്നത്. ഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് തുടർന്ന് മുഴ കണ്ടെത്തുന്നത്. 64 വയസുള്ള രോഗിയായതിനാല്‍ മുഴ കാന്‍സറാകാം എന്ന സംശയവും ഡോക്ടര്‍മാര്‍ക്കുണ്ടായിരുന്ന തന്നതാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവും ഉള്ളതുകൊണ്ട് പെട്ടെന്ന് തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയയാകണമെന്ന് ഡോക്ടർമാർ രോഗിയോട് നിര്‍ദേശിക്കുകയുണ്ടായി.
കൊവിഡ് പശ്ചാത്തലത്തില്‍ ചികിത്സയ്ക്കെത്താന്‍ രോഗിക്ക് ആയില്ല. തുടർന്ന് ശാരീരിക അസ്വസ്ഥതകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് ഒന്‍പതു മാസങ്ങള്‍ക്കു ശേഷമാണ് രോഗി ആശുപത്രിയിൽ വരുന്നത്. ചികിത്സയ്ക്കെത്താന്‍ വൈകിയ ഒന്‍പതു മാസം കൊണ്ട് ഗര്‍ഭാശയ മുഴ എട്ടു കിലോഗ്രാം തൂക്കത്തിലേയ്ക്ക് വളര്‍ന്നു വലുതാവുകയായിരുന്നു. തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെ ഡോ. ശ്രീലതയുടെ നേതൃത്വത്തില്‍ ഡോ. ബിന്ദു നമ്പീശന്, ഡോ. ജെ സിമി എന്നിവരാണ് അതിസങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്യുന്നത്. സങ്കീര്‍ണമായ ശസ്ത്രക്രിയ ആയതിനാൽ രോഗിയ്ക്ക് നാലു യൂണിറ്റ് രക്തമാണ് നൽകേണ്ടി വന്നത്.