Kerala NewsLatest News

ടി. ​പ​ത്മ​നാ​ഭ​ന്‍റെ പ്ര​സ്താ​വ​ന വേ​ദ​ന​യു​ണ്ടാ​ക്കി,വനിത കമീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍

കൊച്ചി: കഥാകൃത്ത് ടി പത്മനാഭന്റെ വിമര്‍ശനം വേദനയുണ്ടാക്കിയെന്ന് വനിത കമീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. സാഹിത്യകാരന്മാരോട് ബഹുമാനമുണ്ടെന്നും എന്നാല്‍ എന്താണ് ഉണ്ടായതെന്ന് അദ്ദേഹത്തിന് വിളിച്ചു ചോദിക്കാമായിരുന്നുവെന്നും ജോസഫൈന്‍ പറഞ്ഞു. ആരോപണങ്ങള്‍ ഉന്നയിച്ച് വനിതാ കമ്മീഷനെ അപമാനിക്കരുതെന്നും എം.സി ജോസഫൈന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം എം.സി ജോസഫൈനെ കഥാകൃത്ത് ടി.പത്മനാഭന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

ഇന്നോവ കാറും വലിയ ശമ്പളവും നല്‍കി വനിത കമീഷന്‍ അധ്യക്ഷയെ നിയമിച്ചത് എന്തിനാണെന്നായിരുന്നു ടി.പത്മനാഭന്റെ ചോദ്യം. ഗൃഹസന്ദര്‍ശനത്തിനായി പി. ജയരാജന്‍ ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കള്‍ എത്തിയപ്പോഴായിരുന്നു പത്മനാഭന്‍ പ്രതിഷേധം അറിയിച്ചത്. 87 വയസുള്ള വൃദ്ധയെ അധിക്ഷേപിച്ചത് വളരെ ക്രൂരമായിപ്പോയി. ദയയും സഹിഷ്ണുതയും ഇല്ലാത്ത പെരുമാറ്റമാണ് ജോസഫൈന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും കഥാകൃത്ത് പറഞ്ഞു. ഈ വിമര്‍ശിച്ചതിന് തനിക്കെതിരെ കേസെടുക്കാന്‍ ജോസഫൈന്‍ മടിക്കില്ലെന്നും പത്മനാഭന്‍ പറഞ്ഞു.

കിടപ്പുരോഗിയായ പരാതിക്കാരിയോട് വനിതാകമീഷന്‍ സിറ്റിങ്ങില്‍ നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ച സംഭാഷണം പുറത്തുവന്നത് ജോസഫൈനെ വെട്ടിലാക്കിയിരുന്നു. പരാതി കേള്‍ക്കാന്‍ മറ്റ് മാര്‍ഗമുണ്ടോ എന്ന് ചോദിച്ച് ബന്ധുവിനെ വനിതാ കമ്മീഷന്‍ അധ്യക്ഷ ശകാരിക്കുകയും ചെയ്തു. ഇതാണ് ടി. പത്മനാഭനെ ചൊടിപ്പിച്ചത്.സംഭവത്തില്‍ വിശദീകരണവുമായി ജോസഫൈന്‍ രംഗത്തെത്തിയിരുന്നു. ലക്ഷ്മിക്കുട്ടിയമ്മയുടെ പരാതി വനിതാ കമ്മീഷന്‍ പരിശോധിച്ചിരുന്നു. കമ്മീഷന്റെയും പൊലീസിന്റെയും നിയമനടപടികള്‍ നടക്കുന്നുണ്ട്. പരാതിക്കാരന്‍ ഫോണ്‍ വിളിച്ചപ്പോള്‍ ആശയ വിനിമയത്തില്‍ അവ്യക്തത ഉണ്ടായിരുന്നു. ഇതാണ് തെറ്റിദ്ധാരണക്ക് വഴിവെച്ചതെന്നുമായിരുന്നു വനിതാ കമ്മീഷന്‍ വിശദീകരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button