Kerala NewsLatest NewsNews

പ്രണയവിവാഹം, ആലപ്പുഴയില്‍ നവവരനെ ആക്രമിച്ച് പെണ്‍കുട്ടിയെ പിടിച്ചു കൊണ്ടുപോയി

ആലപ്പുഴ: പ്രണയിച്ച് വിവാഹം കഴിച്ച നവദമ്പതികളില്‍ വരനെ ആക്രമിച്ചു യുവതിയുടെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി. മാവേലിക്കര പുല്ലംപ്ലാവ് റെയില്‍വേ മേല്‍പാലത്തിനു സമീപം ഞായറാഴ്ച രാവിലെ നവദമ്പതികള്‍ ബൈക്കില്‍ എത്തുമ്പോഴായിരുന്നു സംഭവമുണ്ടായത്. ഇഷ്ടിക കഷ്ണം കൊണ്ടാണ് യുവതിയുടെ വീട്ടുകാര്‍ നവവരനെ ആക്രമിച്ചത്.

പുന്നമ്മൂട് പോനകം കാവുളളതില്‍ തെക്കേതില്‍ സന്തോഷും പോനകം കൊട്ടയ്ക്കാത്തേത്ത് സ്‌നേഹയുമാണ് ആക്രമിക്കപ്പെട്ടത്. തലയ്ക്കു പരുക്കേറ്റ സന്തോഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കഴിഞ്ഞ 13നാണ് സന്തോഷിന്റെയും സ്വപ്നയുടെയും വിവാഹം ക്ഷേത്രത്തില്‍ വച്ച് നടന്നത്. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. എന്നാല്‍ വിവാഹം നടത്തണമെന്ന ആവശ്യം സ്‌നേഹയുടെ വീട്ടുകാര്‍ തള്ളിക്കളഞ്ഞിരുന്നു. സ്‌നേഹയുടെ വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചായിരുന്നു 13ന് ഇരുവരും വിവാഹിതരായത്.

ഞായറാഴ്ച രാവിലെ ക്ഷേത്ര ദര്‍ശനത്തിനു ശേഷം ബൈക്കില്‍ വീട്ടിലേക്കു പോകുന്ന വഴിയാണ് ഇരുവരെയും ആക്രമിച്ചത്. സ്‌നേഹയുടെ അച്ഛന്‍ ബാബുവും സഹോദരന്‍ ജിനുവും ചില ബന്ധുക്കളും ചേര്‍ന്നു തടഞ്ഞുനിര്‍ത്തുകയായിരുന്നു. തന്നെ ബൈക്കില്‍ നിന്നു തള്ളി വീഴ്ത്തി ഇഷ്ടികകൊണ്ടു തലയ്ക്ക് ഇടിച്ച ശേഷം സ്‌നേഹയെ ബലം പ്രയോഗിച്ചു കൊണ്ടുപോകുകയായിരുന്നെന്നു സന്തോഷ് പൊലീസിനു മൊഴി നല്‍കി.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന യുവാവിനെ വിവാഹം കഴിച്ചതിലുള്ള വൈരാഗ്യമാണ് യുവതിയുടെ ബന്ധുക്കളെ അക്രമത്തിനു പ്രേരിപ്പിച്ചതെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. സന്തോഷ് നല്‍കിയ പരാതിയെ തുടര്‍ന്നു പൊലീസ് യുവതിയെ ബന്ധുവീട്ടില്‍ നിന്നു കണ്ടെത്തി. പിന്നീട് യുവതിയുടെ ഇഷ്ടപ്രകാരം ഭര്‍ത്താവിനൊപ്പം അയച്ചു.

https://www.youtube.com/watch?v=a94Tq73UKBE&feature=youtu.be

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button