അതിർത്തിയിൽ 20 ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു, 43 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടു.

ഇന്ത്യ – ചൈന അതിർത്തിയിൽ സംഘർഷം മൂർധന്യാവസ്ഥയിലേക്ക്. ഏതു സാഹചര്യവും നേരിടുന്നതിനു സജ്ജമാകാൻ അതിർത്തിയുടെ സുരക്ഷാ ചുമതലയുള്ള കര, വ്യോമ സേനകൾക്ക് ഉന്നത സേനാനേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. അതിർത്തിയിൽ ഇന്ത്യ– ചൈന സംഘർഷത്തിൽ കൂടുതൽ സൈനികർ വീരമൃത്യു വരിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി. 20 ഇന്ത്യൻ സൈനികർ മരിച്ചെന്നാണ് ഏറ്റവും ഒടുവിൽ കിട്ടുന്ന വിവരം. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.എൻ.ഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 43 ചൈനീസ് സൈനികര്‍ കൊല്ലപ്പെടുകയോ പരിക്കേറ്റിരിക്കാമെന്നും, റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

തിങ്കളാഴ്ച രാത്രിയാണ് കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയില്‍ ഇന്ത്യ-ചൈന സംഘര്‍ഷമുണ്ടായത്. ഒരു കേണല്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നു. തുടർന്ന് 17 ശനികർക്ക് ഏറ്റുമുട്ടലിൽ ഗുരുതരമായ പരിക്കുണ്ടെന്നുമായിരുന്നു റിപ്പോർട്ട് വന്നിരുന്നത്. രാത്രി 10 മണിയോടെ വാർത്താ ഏജൻസിയായ എ.എൻ.ഐ ആണ് ഇന്ത്യയുടെ ഭാഗത്ത് 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതായി റിപ്പോർട്ട് ചെയ്യുന്നത്. കിഴക്കൻ ലഡാഖിൽ ചൈനീസ് സൈനികര്‍ ഇന്ത്യൻ അതിര്‍ത്തി ലംഘിച്ചെന്നാണ് ഇന്ത്യൻ സൈന്യം പറയുന്നത്. ഇന്ത്യയുടെ ഭാഗത്തു നിന്നാണ് പ്രകോപനം ഉണ്ടായതെന്ന ചൈനീസ് ആരോപണം ഇന്ത്യ നിഷേധിച്ചിട്ടുണ്ട്. ചൈനയുടെ ഭാഗത്ത് നിന്നാണ് പ്രകോപനം ഉണ്ടായതെന്ന് പ്രതിരോധ വക്താവ് അനുരാഗ് ശ്രീവാസ്‌തവ പ്രതികരിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെ മൂന്ന് ഇന്ത്യൻ സൈനികർ സംഘർഷത്തിൽ മരിച്ചിരുന്നു എന്നാണു റിപോർട്ട്ചെയ്യപ്പെടുന്നത്. രാത്രിയോടെയാണു 17 പേർ കൂടി മരിച്ചതായി സേന അറിയിച്ചത്. കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്‌വരയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പരുക്കേറ്റവരുടെ എണ്ണം ഇനിയും ഉയർന്നേക്കാമെന്നും റിപ്പോർട്ടുകൾ പറയുന്നു. ചൈനീസ് ഭാഗത്ത് 43 സൈനികർ കൊല്ലപ്പെട്ടതായോ ഗുരുതരമായി പരുക്കേറ്റതായോ ആണ് വിവരം. ഈ റിപ്പോർട്ടുകൾ ഇന്ത്യ – ചൈന അതിർത്തിയിൽ സംഘർഷം മൂർധന്യാവസ്ഥയിലാണെന്നാണു സൂചന നൽകുന്നത്.
ഏതു സാഹചര്യവും നേരിടുന്നതിനു സജ്ജമാകാൻ അതിർത്തിയുടെ സുരക്ഷാ ചുമതലയുള്ള കര, വ്യോമ സേനകൾക്ക് ഉന്നത സേനാനേതൃത്വം നിർദേശം നൽകിയിരിക്കുകയാണ്. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തിയ സംയുക്ത സേനാമേധാവി, കര, നാവിക, വ്യോമ സേനാ മേധാവികൾ എന്നിവർ അതിർത്തിയിലെ സാഹചര്യങ്ങൾ വിലയിരുത്തി. ചൈനയുടെ ഏത് പ്രകോപനവും നേരിടാൻ സജ്ജമാണെന്നു സേനാ വൃത്തങ്ങൾ പറഞ്ഞു. ഇതിനിടെ, സംഘർഷം നടന്ന ഗൽവാൻ താഴ്‌വര പൂർണമായി തങ്ങളുടേതാണെന്ന അവകാശവാദവുമായി ചൈനീസ് സേന ഇപ്പോൾ രംഗത്തുവന്നിരിക്കുകയാണ്.