“സ്ഥിരത ഇല്ലാത്ത പ്രകടനം നടത്തിയാല്‍ യുണൈറ്റഡ് കിരീടത്തിലേക്ക് എത്തില്ല”

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അസ്ഥിരത യുണൈറ്റഡിന് വലിയ വെല്ലുവിളി ആണ് എന്ന് മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സെന്റര്‍ ബാക്ക് റിയോ ഫെര്‍ഡിനാന്‍ഡ്. ഇന്നലെ ഷെഫീല്‍ഡ് യുണൈറ്റഡിനോട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരാജയപ്പെട്ടതിനെ കുറിച്ച് സംസാരിക്കുക ആയിരുന്നു റിയോ ഫെര്‍ഡിനാന്‍ഡ്.
കഴിഞ്ഞ ആഴ്ച ലിവര്‍പൂളിനെതിരെ ഗംഭീര പ്രകടനം നടത്താന്‍ കഴിഞ്ഞ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇന്നലെ അവസാന സ്ഥാനക്കാരായ ഷെഫീല്‍ഡിനു മുന്നില്‍ വീണത് അംഗീകരിക്കാന്‍ ആവില്ല എന്ന് റിയോ പറഞ്ഞു.
ഇങ്ങനെ സ്ഥിരത ഇല്ലാതെ കളിച്ചാല്‍ ലീഗ് കിരീടത്തെ കുറിച്ച് യുണൈറ്റഡിന് ചിന്തിക്കാന്‍ പോകും ആവില്ല എന്നും റിയോ പറയുന്നു. അവസാന കുറേ കാലമായി ബ്രൂണൊ ഫെര്‍ണാണ്ടസ് ആയിരുന്നു യുണൈറ്റഡിനെ മുന്നോട്ട് കൊണ്ടു പോയത്. ഇന്നലെ ബ്രൂണൊ ഫെര്‍ണാണ്ടസ് ആ മാജിക് കണ്ടെത്തിയില്ല. പോഗ്ബയും നിറം മങ്ങി. റിയോ പറഞ്ഞു. മാര്‍ഷ്യലും റാഷ്ഫോര്‍ഡും ഒന്നും ഇന്നലെ കളത്തില്‍ ഉണ്ടെന്ന് പോലും അറിഞ്ഞില്ല എന്നും റിയോ പറഞ്ഞു.