പ​തി​റ്റാ​ണ്ടു​ക​ളാ​യ സ്വ​പ്ന​ത്തി​ന് സാ​ക്ഷാ​ത്കാ​രം; ആ​ല​പ്പു​ഴ ബൈ​പ്പാ​സ് നാ​ടി​ന് സ​മ​ർ​പ്പി​ച്ചു
NewsKeralaLocal News

പ​തി​റ്റാ​ണ്ടു​ക​ളാ​യ സ്വ​പ്ന​ത്തി​ന് സാ​ക്ഷാ​ത്കാ​രം; ആ​ല​പ്പു​ഴ ബൈ​പ്പാ​സ് നാ​ടി​ന് സ​മ​ർ​പ്പി​ച്ചു

ആ​ല​പ്പു​ഴ / ആ​ല​പ്പു​ഴ​ക്കാ​രു​ടെ പ​തി​റ്റാ​ണ്ടു​ക​ളാ​യ സ്വ​പ്ന​ത്തി​ന് സാ​ക്ഷാ​ത്കാ​രം. കേരളം കാത്തിരുന്ന ആലപ്പുഴ ബൈപാസിന്റെ ഉദ്ഘാടനം കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും സംയുക്തമായി നിർവഹിച്ചു. ആലപ്പുഴ നഗരത്തിലെ ഗതാഗതക്കുരുക്കിൽപ്പെടാതെ വാഹനയാത്രികർക്ക് ആലപ്പുഴ ബൈപാസിലൂടെ പോകാം. പൊതുഗതാഗതത്തിനായി ഇന്ന് ബൈപ്പാസ് തുറന്നതോടെ ആലപ്പുഴക്കാരുടെ നാലര പതിറ്റാണ്ടിന്റെ കാത്തിരിപ്പിനാണ് വിരാമമായത്.

ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ മു​ഖ്യാ​തി​ഥി​യാ​യിരുന്നു. പൊ​തു​മ​രാ​മ​ത്തു മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ചടങ്ങിൽ കേ​ന്ദ്ര സ​ഹ​മ​ന്ത്രി​മാ​രാ​യ വി.​കെ.​സിം​ഗ്, വി.​മു​ര​ളീ​ധ​ര​ൻ, മ​ന്ത്രി​മാ​രാ​യ തോ​മ​സ് ഐ​സ​ക്, പി.​തി​ലോ​ത്ത​മ​ൻ, എ.​എം.​ആ​രി​ഫ് എം​എം​പി, ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ സൗ​മ്യ രാ​ജ് തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ബീ​ച്ചി​ന്‍റെ മു​ക​ളി​ൽ കൂ​ടി പോ​കു​ന്ന സം​സ്ഥാ​ന​ത്തെ ആ​ദ്യ മേ​ൽ​പ്പാ​ല​മാ​ണി​ത്. കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ 174 കോ​ടി​യും സം​സ്ഥാ​ന പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് 174 കോ​ടി​യു​മാ​ണ് പ​ദ്ധ​തി​ക്കാ​യി ചെലവഴിച്ചത്. 25 കോ​ടി രൂ​പ​കൂ​ടി സം​സ്ഥാ​നം അ​ധി​ക​മാ​യി ചെ​ല​വ​ഴി​ച്ചു. ക​ള​ർ​കോ​ട് മു​ത​ൽ കൊ​മ്മാ​ടി വ​രെ ആ​കെ 6.8 കി​ലോ​മീ​റ്റ​റാ​ണു ബൈ​പാ​സി​ന്‍റെ നീ​ളം. അ​തി​ൽ 3.2 കി​ലോ​മീ​റ്റ​ർ മേ​ൽ​പ്പാ​ല​മു​ൾ​പ്പ​ടെ 4.8 കി​ലോ​മീ​റ്റ​ർ എ​ലി​വേ​റ്റ​ഡ് ഹൈ​വേ​യാ​ണ്.

Related Articles

Post Your Comments

Back to top button