
ശാരീരിക ബന്ധത്തിനിടെ 35കാരനായ യുവാവിന് ദാരുണാന്ത്യം. ശാരീരിക ബന്ധത്തിനിടെ ഉണ്ടായ ആവേശവും മാധുര്യവും മൂലമാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ട്. ആഫ്രിക്കയിലെ മാലാവിയിലാണ് ചാൾസ് മജാവ എന്ന യുവാവിന് ഇത്തരത്തിലൊരു ദുര്‍വിധിയുണ്ടായത്. ഒരു ലൈംഗികത്തൊഴിലാളിയെ സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു മരണം. തുടർന്ന്, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നപ്പോഴാണ് രതിമൂര്‍ച്ഛയാണ് മരണകാരണമെന്ന് കണ്ടെത്തിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 18 ന് നടന്ന മരണത്തിന്റെ യഥാർത്ഥ കാരണം കഴിഞ്ഞ ദിവസങ്ങളിലാണ് വാർത്തയായി മാറുന്നത്. പ്രാദേശിക വാര്‍ത്താ മാധ്യമങ്ങളായ ന്യാസ ടൈംസ് അടക്കമുള്ളവ വിവാദ തലക്കെട്ടോടെയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വളരെയധികം ലൈംഗിക ആവേശവും മാധുര്യവും കാരണം മരിച്ചു എന്നായിരുന്നു അവർ ഉപയോഗിച്ച തലക്കെട്ട്.

ലൈംഗിക തൊഴിലാളിയുമായുള്ള ബന്ധത്തിനിടെ ചാള്‍സ് ബോധരഹിതനായി. ഉടൻ തന്നെ ഒപ്പമുണ്ടായിരുന്ന സ്ത്രീ തന്റെ സഹപ്രവര്‍ത്തകരുമായി ഇതേപ്പറ്റി സംസാരിച്ച ശേഷം വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസും ആരോഗ്യപ്രവര്‍ത്തകരും സ്ഥലത്തെത്തി പരിശോധിക്കുകയും മരണം സ്ഥിരീകരിക്കുകയുമായിരുന്നു. പോസറ്റുമോർട്ടം റിപ്പോര്‍ട്ട് പരിശോധിച്ചപ്പോഴാണ് മരണകാരണം രതിമൂര്‍ച്ഛയാണെന്ന് വ്യക്തമാകുന്നത്. ഉയര്‍ന്ന തോതിൽ അനുഭവപ്പെട്ട രതിമൂര്‍ച്ഛ മൂലം തലച്ചോറിലേക്കുള്ള രക്തക്കുഴലുകള്‍ പൊട്ടുകയായിരുന്നു. അതേസമയം, മജാവയുടെ മരണവുമായി ബന്ധപെട്ടു യുവതിക്ക് യാതൊരു പങ്കും ഇല്ലെന്ന് പോലീസ് സ്ഥിരീകരിച്ചു.
അത് കൊണ്ട് തന്നെ അവരുടെ പേരിൽ പോലീസ് കേസെടുക്കുകയുണ്ടായില്ല.
യുവാവിന്റെ മൃതദേഹം സ്വന്തം ഗ്രാമമായ മാതെപ്വെയിലേക്ക് കൊണ്ടുപോയി മറവു ചെയ്തു. ഇതിനിടെ യുവാവിന്റെ ദാരുണ മരണം അറിഞ്ഞതോടെ സോഷ്യൽ മീഡിയ തമാശയാക്കിയിരിക്കുകയാണ്. പ്രാദേശിക മാധ്യമങ്ങളും സാമൂഹ്യ മാധ്യങ്ങൾക്കൊപ്പം കൂടി. ഇതിനെതിരെ സമൂഹമാധ്യമങ്ങളിലും, പ്രാദേശിക മാധ്യമങ്ങളിലും വലിയ വിമർശനങ്ങളും ഉയരുകയാണ്. അത്തരമൊരു നാടകീയ ഫലം ലഭിക്കാൻ പ്രൊഫഷണൽ വനിത കൃത്യമായി എന്താണ് ചെയ്തതെന്ന് പലരും സമൂഹമാധ്യമങ്ങളിലൂടെ അന്വേഷണങ്ങളും നടത്തുന്നുണ്ട്.