Kerala NewsLatest NewsNews
ഡോളര്‍ കടത്തിയ കേസില്‍ എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും

ഡോളര്‍ കടത്തിയ കേസില്‍ എം. ശിവശങ്കര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. ഡോളര്‍ കടത്തിയ സംഭവത്തില്‍ തനിയ്ക്ക് പങ്കില്ലെന്നും തനിയ്ക്കെതിരായി യാതൊരു തെളിവും ഹാജരാക്കാന്‍ സാധിച്ചിട്ടില്ലെന്നുമാണ് ശിവശങ്കറിന്റെ വാദം.
എന്നാല്‍, കസ്റ്റംസ് തങ്ങള്‍ക്ക് ശിവശങ്കറിനെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും കള്ളക്കടത്തില്‍ സുപ്രധാന കണ്ണിയാണ് ശിവശങ്കറെന്നും വ്യക്തമാക്കുന്നു.
സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന അഡീഷണല്‍ സിജെഎം കോടതിയാണ് ഹര്‍ജി പരിഗണിച്ചത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിലും കള്ളപ്പണം വെളുപ്പിച്ചെന്ന എന്‍ഫോഴ്സ്മെന്റ് കേസിലും ശിവശങ്കര്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിട്ടുണ്ട്.