CrimeEditor's ChoiceKerala NewsLatest NewsLaw,Local NewsNationalNews
ലൈഫ് മിഷൻ കേസിൽ എം ശിവശങ്കർ അഞ്ചാം പ്രതി.

കൊച്ചി/ വിജിലൻസ് അന്വേഷിക്കുന്ന ലൈഫ് മിഷൻ വടക്കാഞ്ചേരി ഭവനനിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ അഞ്ചാം പ്രതിയാക്കി. സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും പി.എസ്. സരിത്തും സന്ദീപ് നായരും കേസിൽ പ്രതിപ്പട്ടികയിൽ ഉണ്ട്. ലൈഫ് മിഷൻ കേസിൽ സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യാനായി വിജിലൻസ് സംഘം ജയിലിലെത്തി. വിജിലൻസ് സ്വപ്നയെ ചോദ്യംചെയ്യുന്നത് ആദ്യമായാണ്. ലൈഫ് മിഷൻ ഇടപാടിലെ കമ്മിഷൻ വിവരങ്ങളും, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ ഇടപാടും പങ്കുകളും സ്വപ്നയോട് വിജിലൻസ് ചോദിച്ചറിയും.