CinemaLatest NewsNationalNews
പ്രഭാസ്, സെയ്ഫ് അലി ഖാന്‍ ചിത്രം ‘ആദിപുരുഷി’ന്റെ സെറ്റില്‍ വന്‍ തീപിടിത്തം

മുംബൈ: പ്രഭാസ്, സെയ്ഫ് അലി ഖാന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രത്തിലെത്തുത്ത ആദിപുരുഷ് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വന്‍ തീപിടുത്തം . ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് സംഭവം നടന്നത് .
മുംബൈ ഗുര്‍ഗോണ്‍ ഭാഗത്തെ റെട്രോ ഗ്രൗണ്ടിലെ സെറ്റിലാണ് തീപിടുത്തം ഉണ്ടായത്.തീപിടുത്തം ഉണ്ടായപ്പോള്‍ ഇരുവരും സെറ്റില്‍ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. ആളപായമോ ഗുരുതര പരുക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
തീപിടുത്തം ഉണ്ടായപ്പോള്‍ 60 പേരോളം സെറ്റില്‍ ഉണ്ടായിരുന്നു. എട്ട് അഗ്നിശമന സേനാ യൂണിറ്റുകളും അഞ്ച് ജംബോ ടാങ്കറും അടങ്ങുന്ന സംഘമെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.