കേസെടുത്തത് തളിപ്പറമ്പ പോലീസ്,കോവിഡ് വന്ന് മരിച്ചാലും ജനങ്ങള്‍ ആഗ്രഹിക്കുന്നത് ഭരണം മാറണമെന്ന്

മലപ്പുറം: കോവിഡ് വന്നു മരിച്ചാലും ഭരണം മാറണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് യു.ഡി.എഫ് മലപ്പുറം ജില്ലാ ചെയര്‍മാന്‍ പി.ടി അജയമോഹന്‍. അതു കൊണ്ടാണ് ജനങ്ങള്‍ രമേശ് ചെന്നിത്തല നയിക്കുന്ന യാത്രയിലേക്ക് ഒഴുകിയെത്തുന്നത്. യാത്രയിലേക്ക് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചെത്തണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെടുന്നതെന്നും ജില്ലാ ചെയര്‍മാന്‍ പറഞ്ഞു.
ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് 400 പേര്‍ക്കെതിരെ കേസെടുത്തതിലാണ് പി.ടി അജയമോഹന്‍റെ പ്രതികരണം. തളിപ്പറമ്ബ് പൊലീസാണ് കേസെടുത്തത്. കണ്ണൂര്‍ ഡി.സി.സി അധ്യക്ഷന്‍ ഉള്‍പ്പെടയുള്ളവര്‍ക്കെതിരെയാണ് കേസ്. കോവിഡ് മാനദണ്ഡനങ്ങള്‍ പാലിക്കാതെ കൂട്ടം കൂടിയതിനാണ് കേസെടുത്തത്.
സംഘാടകര്‍ക്കും അവിടെ ഒത്തുകൂടിയവര്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരേയാണ് കേസ്. ശ്രീകണ്ഠാപുരത്തും കേസെടുത്തിട്ടുണ്ട്. ഇതിന് സമാനമായ രീതിയില്‍ എല്ലാ സ്വീകരണം കേന്ദ്രങ്ങളിലെയും സ്റ്റേഷനുകളില്‍ കേസെടുക്കാന്‍ സാധ്യയുണ്ടെന്നാണ് വിവരം. രമേശ് ചെന്നിത്തലയുടെ യാത്ര വന്‍ വിജയമായിരുന്നുവെന്നും ഇതില്‍ വിറളിപൂണ്ട സി.പി.എം. പോലീസിനെ ഉപയോഗിച്ച് കള്ളക്കേസ് ചുമത്തുകയാണെന്നും യുഡിഎഫ് പ്രതികരിച്ചു.