പ്രതിരോധത്തില്‍ വീഴ്ച്ച;ഇടമലക്കുടിയില്‍ ആദ്യമായി കോവിഡ്
ഇടുക്കി : ഇടമലക്കുടി പഞ്ചായത്തില്‍ ആദ്യമായി രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇടലിപ്പാറ ഊരിലെ ഇരുപത്തിനാലുകാരന്‍ ഇരുപ്പ്ക്കല്ല് ഊരിലെ നാല്‍പതുകാരി എന്നിവര്‍ക്കാണ് കൊവിഡ്.കൊവിഡ് വ്യാപനം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് സംസ്ഥാനത്തെ ആദ്യ ഗോത്ര വര്‍ഗ പഞ്ചായത്തായ ഇടമക്കുടിയില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
കൊവിഡ് ബാധിച്ച സ്ത്രീയ്ക്ക് മറ്റ് ശാരീരിക പ്രശ്നങ്ങളെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പരിശോധന നടത്തിയപ്പോഴാണ് രോഗം ഉറപ്പായത്.24കാരന് മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ പരിശോധന നടത്തിയപ്പോഴാണ് രോഗം ബാധിച്ചത് വ്യക്തമായത്.
കൊവിഡ് സ്ഥിരീകരിച്ചെങ്കലും ഇരുവരുടെയും ഉറവിടം വ്യക്തമല്ല.അതിനാല്‍ തന്നെ ഉറവിടം കണ്ടെത്താനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഒരു പ്രത്യേക മെഡിക്കല്‍ സംഘത്തെ രൂപീകരിക്കാനാണ് സാധ്യത.നിലവില്‍ ഇടമലക്കുടിയിലെ രോഗ വ്യാപനത്തെ ചെറുക്കാനുള്ള എല്ലാ വിധ സംവിധാനങ്ങളും സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചിരിക്കുകയാണ് .
രണ്ടുവര്‍ഷമായി കടുത്ത കോവിഡ് നിയന്ത്രണങ്ങള്‍ മൂലം ഒരാള്‍ക്കുപോലും ഇടമലക്കുടിയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നില്ല.അതേസമയം പുറത്തുനിന്നുള്ളവരെ കര്‍ശനമായ പരിശോധനകള്‍ക്കു ശേഷം മാത്രമേ പഞ്ചായത്തിലേക്ക് പ്രവേശിപ്പിച്ചിരുന്നുള്ളൂ. ഇവക്കെല്ലാം പുറമെ രണ്ടാഴ്ച മുന്‍പ് ഇടുക്കി എം.പി. ഡീന്‍ കുര്യാക്കോസിനൊപ്പം ഒരു ബ്ലോഗര്‍ ഇടമലക്കുടിയില്‍ പ്രവേശിച്ചത് വിവാദമായിരുന്നു.