Editor's ChoiceLatest NewsLaw,Local NewsNationalNews

നല്ല പെൺകുട്ടികൾ നേരത്തെ ഉറങ്ങുമെന്ന് കട്ജുവിൻറെ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം.

ന്യൂഡൽഹി: സ്ത്രീവിരുദ്ധ പരാമർശം നടത്തിയ സുപ്രീംകോടതി മുൻ ജഡ്ജ് മാർക്കണ്ഡേയ കട്ജുവിനെതിരെ വ്യാപക പ്രതിഷേധം. ഫേസ്ബുക്കിൽ കട്ജു ഇട്ട പോസ്റ്റിന് താഴെ കമൻറ് ചെയ്ത യുവതിയോടാണ് നല്ല പെൺകുട്ടികൾ നേരത്തേ ഉറങ്ങുമെന്ന് കട്ജു മറുപടി നൽകിയത്. ട്വിറ്റർ ഉൾപ്പടെയുളള സാമൂഹിക മാധ്യമങ്ങളിൽ കട്ജുവിന്റെ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

കട്ജുവിൻറെ ഇത്തരം കള്ളത്തരം നിറഞ്ഞ വിഡ്ഢിത്തരങ്ങൾക്ക് ചിരിച്ചുകൊടുക്കുന്നത് ഇനിയെങ്കിലും നിർത്തണമെന്നാണ് ഒരാളുടെ കമന്റ്. നേരത്തേയും കട്ജു സ്ത്രീവിരുദ്ധ പരാമർശങ്ങളുടെ പേരിൽ വിമർശിക്കപ്പെട്ടിരുന്നു. ബി.ജെ.പി എം.പി ഷാസിയ ഇൽമിയയാണോ കിരൺ ബേദിയാണോ കൂടുതൽ സുന്ദരി എന്ന് ചോദിച്ചതിന് 2015 ൽ കട്ജു വിമർശനം നേരിട്ടിരുന്നു. ഇതിനെതിരെ വിമർശനം ഉയർന്നപ്പോൾ ‘ഒരു വൃദ്ധന് സുന്ദരിയായ സ്ത്രീയെ പുകഴ്ത്താൻ സാധിക്കില്ലേ’ എന്നായിരുന്നു കട്ജുവിൻറെ മറുചോദ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button