CinemaKerala NewsLatest NewsNationalNews

അമേരിക്കക്കാര്‍ക്ക് നഷ്ടപ്പെടാത്ത എന്താണ് ഇന്ത്യക്കാര്‍ക്ക് നഷ്ടമായത്,കര്‍ഷകര്‍ക്ക് പിന്തുണയുമായി നടന്‍ സലിം കുമാര്‍

കര്‍ഷക സമരം രാജ്യാന്തര ശ്രദ്ധ പിടിച്ചുപറ്റിയതോടെ രാജ്യത്തിനകത്ത് വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ പ്രതികരണവുമായി എത്തിയിരുന്നു. ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറും തന്റെ നിലപാട് വ്യക്തമാക്കി. ഇന്ത്യയുടെ പരമാധികാരത്തില്‍ വിട്ടുവീഴ്ച ചെയ്യരുതെന്നാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പ്രതികരണം. അക്ഷയ് കുമാര്‍, കങ്കണ റണാവത്ത്, പി.ടി ഉഷ തുടങ്ങി നിരവധി പേര്‍ അന്താരാഷ്ട്ര തലത്തില്‍ നിന്നുള്ള വിമര്‍ശനങ്ങളോട് രൂക്ഷമായ പ്രതികരണമാണ് നടത്തിയത്.

അതേസമയം കര്‍ഷക പ്രക്ഷോഭത്തിനു ഉറച്ച പിന്തുണയുമായി നടന്‍ സലിം കുമാര്‍. കര്‍ഷക സമരത്തെ പിന്തുണച്ച വിദേശ സെലിബ്രിറ്റികള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ അടക്കം രംഗത്തെത്തിയതിനെയും പരോക്ഷമായി സലിം കുമാര്‍ വിമര്‍ശിച്ചു. താന്‍ എന്നും കതിര് കാക്കുന്ന കര്‍ഷകര്‍ക്കൊപ്പമാണെന്ന് സലിം കുമാര്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഇത്തരം വിമര്‍ശനങ്ങള്‍ വരുമ്പോള്‍ നാം ആത്മപരിശോധന നടത്തണം എന്നും കര്‍ഷകര്‍ക്കൊപ്പം നിലകൊള്ളണമെന്നും പ്രഖ്യാപിച്ച് നടി താപ്‌സി പന്നു ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് സലിം കുമാറിന്റെ പോസ്റ്റ്.

സലിം കുമാറിന്റെ കുറിപ്പ്

‘അമേരിക്കയില്‍ വര്‍ഗീയതയുടെ പേരില്‍ ഒരു വെളുത്തവന്‍ തന്റെ മുട്ടുകാലുകൊണ്ട് ശ്വാസം മുട്ടിച്ചു കൊല്ലുന്ന കറുത്തവനായ ജോര്‍ജ് ഫ്‌ലോയിഡിന്റെ ദയനീയ ചിത്രം, മനസാക്ഷി മരവിക്കാത്ത ലോകത്തെ ഏതൊരുവന്റെയും ഉള്ളു പിടയ്ക്കുന്നതായിരുന്നു. അതിനെതിരെ രാജ്യഭേദമന്യേ വര്‍ഗ്ഗഭേദമന്യേ എല്ലാവരും അമേരിക്കയ്ക്കെതിരെ പ്രതികരിച്ചു. ആക്കൂട്ടത്തില്‍ നമ്മള്‍ ഇന്ത്യക്കാരും ഉണ്ടായിരുന്നു. അന്ന് ഒരു അമേരിക്കകാരനും ബാഹ്യശക്തികളോട് കാഴ്ചക്കാരായി നിന്നാല്‍ മതിയെന്ന് പറഞ്ഞില്ല. ഞങ്ങളുടെ രാജ്യത്തിന്റെ പ്രശ്നം പരിഹരിക്കാന്‍ ഞങ്ങള്‍ക്കറിയാം എന്നും പറഞ്ഞില്ല.

ചോദ്യം സച്ചിനോടോ ? സന്ദീപ് ശര്‍മയുടെ രൂക്ഷ പ്രതികരണം, ഒടുവില്‍ ട്വീറ്റ് ഡിലീറ്റ് ചെയ്തു

പകരം ലോകപ്രതിഷേധത്തെ അവര്‍ ഇരുകൈയും നീട്ടി സ്വാഗതം ചെയ്തു. അത് കൂടാതെ, അമേരിക്കന്‍ പൊലീസ് മേധാവി മുട്ടുകാലില്‍ ഇരുന്ന് പ്രതിഷേധക്കാരോട് മാപ്പ് പറയുന്നതും നമ്മള്‍ കണ്ടു. അമേരിക്കകാര്‍ക്ക് നഷ്ടപെടാത്ത എന്താണ് റിഹാന്നയെയും, ഗ്രറ്റയെയും പോലുള്ള വിദേശ കലാകാരന്മാരും ആക്റ്റീവിസ്റ്റുകളും പ്രതിഷേധിച്ചപ്പോള്‍ നമ്മള്‍ ഭാരതീയര്‍ക്ക് നഷ്ടപെട്ടത്.

പ്രതിഷേധിക്കേണ്ടവര്‍ പ്രതിഷേധിച്ചിരിക്കും. അതിനു രാഷ്ട്ര വരമ്ബുകള്‍ ഇല്ല, രാഷ്ട്രിയ വരമ്ബുകളില്ല, വര്‍ഗ വരമ്ബുകളില്ല, വര്‍ണ്ണ വരമ്ബുകളില്ല.

എന്നും കതിര് കാക്കുന്ന കര്‍ഷകര്‍ക്കൊപ്പം.’

മിനിറ്റുകള്‍കൊണ്ട് സലിം കുമാറിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി. മൂവായിരത്തിലേറെ പേര്‍ സലിം കുമാറിന്റെ പോസ്റ്റ് ഇതിനോടകം ഷെയര്‍ ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button