കൊവിഡ് വിതച്ച മരണം ലോകത്ത് മൊത്തം 4.51 ലക്ഷം കവിഞ്ഞു.

ലോകത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണവും മരണവും ഉയരുകയാണ്. കൊവിഡ് വിതച്ച മരണം ലോകത്ത് മൊത്തം 4.51 ലക്ഷം കടന്നു. ഏറ്റവും കൂടുതൽ പേർ മരിച്ചിരിക്കുന്ന അമേരിക്കയിൽ 119941 പേർക്കാണ് വൈറസ് ബാധമൂലം ജീവൻ നഷ്ടമായത്. ലോകത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 8400129 ആയി ഉയർന്നിരിക്കുകയാണ്. രോഗം സ്ഥിരീകരിച്ചവരിൽ 4,414,991 പേർക്ക് ഇതുവരെ രോഗമുക്തി നേടാനായി. നിലവിൽ വിവിധ രാജ്യങ്ങളിലായി 3,533,875 പേർ ചികിത്സയിലാണ്. ഇവരിൽ 54,451 പേരുടെ നില ഗുരുതരമാണ്.

ലോകത്ത് കൊവിഡ് ഏറ്റവും അതികം ദുരിതം വിതച്ച അമേരിക്കയിൽ മരണസംഖ്യ 1.20 ലക്ഷത്തിലേക്ക് അടുക്കുകയാണ്. നിലവിൽ 119,941 പേരാണ് കൊവിഡ് ബാധിച്ച് യുഎസിൽ ഇതിനകം മരിച്ചത്. രോഗബാധിതരുടെ എണ്ണം 2234471 ആണെന്നതും ശ്രദ്ധേയമാണ്. നിലവിൽ ചികിത്സയിലുള്ള 1195734 പേരിൽ 16644 പേരുടെ നില ഗുരുതരമായി തുടരുകയാണെന്നും വേൾഡോമീറ്റർ വ്യക്തമാക്കുന്നു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്നവരിൽ 918,796 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി.
ബ്രസീലിൽ കൊവിഡ് രോഗികളുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു. നിലവിൽ 960309 പേർക്കാണ് ബ്രസീലിൽ രോഗം സ്ഥിരീകരിച്ചത്. ബുധനാഴ്ച 32,188 കേസുകൾ റിപ്പോർട്ട് ചെയ്തതോടെയാണ് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനവുണ്ടായി. 1269 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ മരണ സംഖ്യ 46,665 ആയി. മരണസംഖ്യയിലും രോഗബാധിതരുടെ എണ്ണത്തിലും അമേരിക്കയ്ക്ക് പിന്നിൽ രണ്ടാമതാണ് ബ്രസീൽ ഇപ്പോൾ നിൽക്കുന്നത്.

ബ്രസീലിൽ 503507 പേർക്ക് ഇതുവരെ രോഗമുക്തി നേടാനായി. നിലവിൽ 410137 പേർ ചികിത്സയിലാണ്.
മെക്സിക്കോയിൽ അധികൃതർക്ക് ആശങ്ക ഉയർത്തികൊണ്ടു കൊവിഡ് ബാധിതരുടെ എണ്ണവും മരണസംഖ്യയും ഉയരുകയാണ്. ബുധനാഴ്ച 4930 കൊവിഡ് കേസുകളും 770 മരണങ്ങളുമാണ് മെക്സിക്കോയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. മെക്സിക്കോയിലെ ആകെ രോഗബാധിതരുടെ എണ്ണം 159793 ആയി ഉയർന്നിട്ട്. 19,080 പേർക്കാണ് വൈറസ് ബാധമൂലം ജീവൻ നഷ്ടമായത്. രോഗം സ്ഥിരീകരിച്ചവരിൽ 119,355 പേർ രോഗമുക്തി നേടിയപ്പോൾ 21,358 പേരാണ് ഇപ്പോഴും ചികിത്സയിൽ കഴിയുന്നത്.