കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ നല്കാന്‍ തീരുമാനം ,ഉടന്‍ പരീക്ഷണം ആരംഭിക്കും

കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ നല്കാന്‍ തീരുമാനം ആയി. കുട്ടികളില്‍ കൊവിഡ് വാക്സിന്‍ പരീക്ഷണം ഉടന്‍ നടത്തുമെന്ന് ഭാരത് ബയോ ടെക്നോളജി അറിയിച്ചു. ഫെബ്രുവരി അവസാനത്തോടെ കോവാക്സിന്‍ പരീക്ഷണം തുടങ്ങും. രണ്ടു മുതല്‍ 18 വയസ്സുവരെയുള്ളവരിലാണ് പരീക്ഷണം നടത്തുക.
പരീക്ഷണം നടത്തുന്നതിനായി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിച്ചാല്‍ ഉടന്‍ തന്നെ വാക്‌സിന്‍ പരീക്ഷണം ആരംഭിക്കാനാണ് തീരുമാനം. കൊവിഡ് 19 നെതിരെ ഇന്ത്യ വികസിപ്പിച്ച വാക്സിന്‍ ആണ് കോവാക്സിന്‍ ടി എം. എന്‍ ഐ വി, ഐസിഎംആര്‍ എന്നിവയുമായി സഹകരിച്ചു ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോ ടെക്നോളജി ആണ് ഇത് വികസിപ്പിച്ചത്.
ആദ്യം മൂന്ന് ഘട്ടങ്ങളിലായി മനുഷ്യരില്‍ പരീക്ഷിക്കാന്‍ ആണ് തീരുമാനിച്ചത്. കോവാക്സിന്‍ പരീക്ഷണം അതിന്റെ മൂന്നാം ഘട്ടത്തില്‍ എത്തി ഫലം ഉറപ്പുവരുത്തിയതിനു ശേഷം കുട്ടികള്‍ക്ക് നല്കിത്തുടങ്ങും. ക്ലിനിക്കല്‍ ട്രയല്‍ നടത്താനുള്ള അപേക്ഷ വിദഗ്ധ സമിതിയ്ക്ക് മുമ്പാകെ സമര്‍പ്പിക്കുമെന്നും ഭാരത് ബയോടെക് അറിയിച്ചു.