സണ്ണി ലിയോണ്‍ എത്താത്തതിനാല്‍ ആത്മഹത്യാ ശ്രമം,പറ്റിച്ചിട്ടില്ലെന്നും കേസ് നിലനില്‍ക്കില്ലെന്നും ക്രൈം ബ്രാഞ്ച്

കൊച്ചി: നടി സണ്ണി ലിയോണിന്റെ കേരളത്തിലെ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. സണ്ണിലിയോണ്‍ ഉദ്ഘാടനത്തിന് എത്താതിരുന്നത് കൊണ്ട് ഇവന്റ്മാനേജ്മെന്റ് ഉടമ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് പരാതിക്കാരനായ ഷിയാസ്. കൊച്ചിയില്‍ നടത്താനിരുന്ന പരിപാടിക്ക് എത്താനാകില്ലെന്ന് തലേദിവസമാണ് അവര്‍ അറിയിച്ചത്. ഇത് ഇവന്റ്മാനേജ്മെന്റ് കമ്പനിക്ക് നഷ്ടം ഉണ്ടാക്കിയെന്നും ഷിയാസ് ആരോപിച്ചു. കേസ് അവസാനിപ്പിക്കണമെന്ന് കാട്ടി ക്രൈംബ്രാഞ്ച് ഡി.ജി.പിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. കേസുമായി മുന്നോട്ട് പോകുമെന്ന് പരാതിക്കാരനായ പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് വ്യക്തമാക്കി.
ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കാമെന്ന് പറഞ്ഞ് സണ്ണിലിയോണ്‍ ലക്ഷങ്ങള്‍ അഡ്വാന്‍സ് വാങ്ങി തട്ടിപ്പും വഞ്ചനയും നടത്തിയെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. പരാതിയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. പറഞ്ഞ സമയത്ത് സംഘാടകര്‍ പരിപാടി നടത്താത്തത് കൊണ്ടാണ് സണ്ണിലിയോണ്‍ എത്താതിരുന്നത്. പിന്നീട് അഞ്ച് തവണ ഇത്തരത്തില്‍ ചടങ്ങിന് സമയം അനുവദിച്ചു. ഇനിയും പരിപാടി സംഘടിപ്പിക്കാന്‍ ഉചിതമായ ഡേറ്റ് നല്‍കിയാല്‍ പങ്കെടുക്കാമെന്ന് അവര്‍ പൊലീസിനെ അറിയിച്ചു. അതിനാല്‍ സാമ്പത്തിക തട്ടിപ്പോ, വഞ്ചനയോ നിലനില്‍ക്കില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കേസ് അവസാനിപ്പിക്കണമെന്ന് കാട്ടി ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും പറഞ്ഞു.
തിരുവനന്തപുരം പൂവാറിലെ റിസോര്‍ട്ടിലെത്തി കൊച്ചി യൂണിറ്റാണ് താരത്തെ ചോദ്യം ചെയ്തത്. തന്റെ മാനേജര്‍ വഴി വിവിധ പരിപാടികള്‍ക്കായി 29 ലക്ഷം രൂപ കൈപ്പറ്റിയിട്ടുണ്ടെന്ന് താരം സമ്മതിച്ചു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ഇമ്മാനുവല്‍ പോളിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു പൂവാറില്‍ എത്തിയത്. വിവിധ ഉദ്ഘാടന പരിപാടികളില്‍ പങ്കെടുക്കാമെന്ന് വാഗ്ദാനം ചെയ്ത് 2016 മുതല്‍ 12 തവണയായി 29 ലക്ഷം രൂപ സണ്ണിലിയോണ്‍ തട്ടിയെന്നായിരുന്നു പരാതി