Latest NewsSports

ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് ദയനീയ തോല്‍വി

ചെ​ന്നൈ: ഓ​സ്ട്രേ​ലി​യ​ന്‍ മ​ണ്ണി​ലെ പരമ്പര നേ​ട്ട​ത്തി​ന്‍റെ പെ​രു​മ​യി​ല്‍ ഇം​ഗ്ല​ണ്ടി​നെ നാ​ട്ടി​ല്‍ നേ​രി​ടാ​ന്‍ എ​ത്തി​യ ടീം ​ഇ​ന്ത്യ​യ്ക്ക് ആ​ദ്യ ടെ​സ്റ്റി​ല്‍ ദ​യ​നീ​യ തോ​ല്‍​വി. 227 റ​ണ്‍​സി​നാ​ണ് ഇം​ഗ്ല​ണ്ട് ഇ​ന്ത്യ​യെ കെ​ട്ടു​കെ​ട്ടി​ച്ച​ത്. 420 എ​ന്ന എ​ത്തി​പ്പി​ടി​ക്കാ​ന്‍ ക​ഴി​യാ​ത്ത ല​ക്ഷ്യം പി​ന്തു​ട​ര്‍​ന്ന ഇ​ന്ത്യ അ​വ​സാ​ന ദി​നം ചാ​യ​യ്ക്ക് മു​ന്‍​പ് ത​ന്നെ തോ​ല്‍​വി സ​മ്മ​തി​ച്ചു. ഇ​ന്ത്യ​യു​ടെ ഇ​ന്നിം​ഗ്സ് 192 റ​ണ്‍​സി​ല്‍ അ​വ​സാ​നി​ച്ചു.

വി​രാ​ട് കോ​ഹ്‌ലി (72), ​ശു​ഭ്മാ​ന്‍ ഗി​ല്‍ (50) എ​ന്നി​വ​ര്‍ മാ​ത്ര​മാ​ണ് ഇം​ഗ്ലീ​ഷ് ബൗ​ളിം​ഗി​നെ ചെ​റു​ത്തു​നി​ല്‍​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ജാ​ക്ക് ലീ​ച്ചും മൂ​ന്ന് വി​ക്ക​റ്റ് നേ​ടി​യ ജ​യിം​സ് ആ​ന്‍​ഡേ​ഴ്സ​നു​മാ​ണ് ഇ​ന്ത്യ​ന്‍ ഇ​ന്നിം​ഗ്സി​ന് അ​ന്ത​ക​രാ​യ​ത്. സ്റ്റോ​ക്സും ആ​ര്‍​ച്ച​റും ബെ​സും ഓ​രോ വി​ക്ക​റ്റ് നേ​ടി. ജ​യ​ത്തോ​ടെ നാ​ല് മ​ത്സ​ര പ​ര​മ്ബ​ര​യി​ല്‍ ഇം​ഗ്ല​ണ്ട് മു​ന്നി​ലെ​ത്തി.

39/1 എ​ന്ന നി​ല​യി​ല്‍ അ​ഞ്ചാം​ദി​നം തു​ട​ങ്ങി​യ ഇ​ന്ത്യ​യ്ക്ക് ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് മു​ന്‍​പ് ത​ന്നെ അ​ഞ്ച് വി​ക്ക​റ്റു​ക​ള്‍ ന​ഷ്ട​മാ​യി​രു​ന്നു. 12 റ​ണ്‍​സു​മാ​യി ക്രീ​സി​ലു​ണ്ടാ​യി​രു​ന്ന പൂ​ജാ​ര​യ്ക്ക് ഇ​ന്ന് മൂ​ന്ന് റ​ണ്‍​സ് മാ​ത്ര​മേ കൂ​ട്ടി​ച്ചേ​ര്‍​ക്കാ​നാ​യു​ള്ളൂ. ലീ​ച്ചി​ന് മു​ന്നി​ല്‍ പൂ​ജാ​ര വീ​ണു. അ​ര്‍​ധ സെ​ഞ്ചു​റി​ക്ക് പി​ന്നാ​ലെ ഗി​ല്ലി​നെ​യും മൂ​ന്ന് പ​ന്തു​ക​ള്‍​ക്ക് ശേ​ഷം ര​ഹാ​നെ​യും മ​ട​ക്കി ആ​ന്‍​ഡേ​ഴ്സ​ണ്‍ ഇ​ന്ത്യ​യ്ക്ക് ഇ​ര​ട്ട പ്ര​ഹ​ര​മേ​ല്‍​പ്പി​ച്ചു.

ഋ​ഷ​ഭ് പ​ന്ത് (11), വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ര്‍ (0), ആ​ര്‍.​അ​ശ്വി​ന്‍ (9) എ​ന്നി​വ​ര്‍​ക്കൊ​ന്നും പി​ടി​ച്ചു​നി​ല്‍​ക്കാ​നാ​യി​ല്ല. പൊ​രു​തി നി​ന്ന കോ​ഹ്‌ലി​യെ സ്റ്റോ​ക്സ് ക്ലീ​ന്‍ ബൗ​ള്‍​ഡ് ചെ​യ്ത​തോ​ടെ ഇ​ന്ത്യ​യു​ടെ അ​വ​സാ​ന പ്ര​തീ​ക്ഷ​യും ത​ക​ര്‍​ന്നു.

ആ​ദ്യ ഇ​ന്നിം​ഗ്സി​ലെ ഇ​ര​ട്ട സെ​ഞ്ചു​റി​യി​ലൂ​ടെ ഇം​ഗ്ല​ണ്ടി​ന് കൂ​റ്റ​ന്‍ സ്കോ​ര്‍ സ​മ്മാ​നി​ച്ച ഇം​ഗ്ലീ​ഷ് നാ​യ​ക​ന്‍ ജോ ​റൂ​ട്ടാ​ണ് മാ​ന്‍ ഓ​ഫ് ദ ​മാ​ച്ച്‌. പ​ര​മ്ബ​ര​യി​ലെ ര​ണ്ടാം മ​ത്സ​രം ഇ​തേ​വേ​ദി​യി​ല്‍ 17ന് ​തു​ട​ങ്ങും.

സ്കോ​ര്‍: ഇം​ഗ്ല​ണ്ട് ഒ​ന്നാം ഇ​ന്നിം​ഗ്സ് 578, ര​ണ്ടാം ഇ​ന്നിം​ഗ്സ് 178. ഇ​ന്ത്യ ഒ​ന്നാം ഇ​ന്നിം​ഗ്സ് 337, ര​ണ്ടാം ഇ​ന്നിം​ഗ്സ് 192.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button