CinemaLatest NewsNationalPoliticsUncategorized

ശിവാജി ഗണേശൻറെ മകൻ രാംകുമാർ ബിജെപിയിൽ ചേർന്നു: ഞെട്ടൽ മാറാതെ കോൺഗ്രസ്

ചെന്നൈ: നടികർ തിലകം ശിവാജി ഗണേശൻറെ മകൻ രാംകുമാറും ബിജെപിയിൽ ചേർന്നു. കോൺഗ്രസുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന കുടുംബാംഗം തന്നെ ബിജെപിയിലേക്ക് ചേക്കേറിയതിൻറെ ഞെട്ടലിലാണ് നേതൃത്വം. ശിവാജിയുടെ ആത്മാവ് മകനോട് ക്ഷമിക്കില്ലെന്ന് കോൺഗ്രസ് പ്രതികരിച്ചു.

തമിഴ് സൂപ്പർസ്റ്റാറും കോൺഗ്രസ് അനുഭാവിയുമായിരുന്നു ശിവാജി ഗണേശൻ. അദ്ദേഹത്തിന്റെ മകൻ തന്നെ ബിജെപിയിലേക്ക് ചേക്കേറിയതിൻറെ നിരാശയിലാണ് കോൺഗ്രസ്. ഇന്ദിരാഗാന്ധിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന കുടുംബമായിരുന്നു ശിവാജി ഗണേശൻറേത്. തമിഴക മുന്നേറ്റ കഴകം എന്ന പാർട്ടി രൂപീകരിച്ച് പ്രവർത്തിച്ചപ്പോഴും ശിവാജി ഗണേശനും മകൻ പ്രഭുവുമെല്ലാം കോൺഗ്രസ് നയങ്ങൾക്കൊപ്പമായിരുന്നു.

താൻ കോൺ​ഗ്രസിൽ ചേർന്നതിൽ ശിവാജി ​ഗണേശന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാകുമെന്നാണ് രാംകുമാർ പ്രതികരിച്ചത്. കോൺ​ഗ്രസ് ദേശീയനേതൃത്വത്തിന്റെ പ്രവർത്തനങ്ങളിൽ അസംതൃപ്തി അറിയിച്ചുകൊണ്ടു കൂടിയാണ് രാംകുമാറിന്റെയും കുടുംബത്തിന്റെയും തീരുമാനം. ശിവാജിയുടെ കൊച്ചുമകൻ ദുഷ്യന്തും ബിജെപി അംഗത്വം എടുത്തു. തമിഴകത്ത് തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കിടെ കൂടുതൽ താരങ്ങളെ ഒപ്പമെത്തിക്കാനുള്ള കരുനീക്കങ്ങളിലാണ് ബിജെപി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button