Latest NewsLife StyleNewsUncategorized

തന്നെ ഇനിയും ക്ഷണിച്ചാൽ പോകും: ലിജോ ജോസ് പെല്ലിശ്ശേരിയും വിജയ് ബാബുവും ബിഗ് ബോസിൽ വരണം; അഭിരാമി

മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കിക്കുന്ന ഒരു പരിപാടിയാണ് ബിഗ് ബോസ് സീസൺ മൂന്ന്. ഫെബ്രുവരി 14ന് തുടങ്ങാനിരിക്കെ ആരൊക്കെയാവും മത്സരാർത്ഥികളെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. പലയിടത്തുനിന്നും പല പേരുകളാണ് പുറത്തുവരുന്നത്.

ഇപ്പോഴിതാ കഴിഞ്ഞ സീസൺ ബിഗ് ബോസിൽ അവസാനം എത്തി തരംഗമായി മാറിയ അമൃത സുരേഷ്- അഭിരാമി സഹോദരിമാരുടെ സജഷനും എത്തുകയാണ്. ഇ-ടൈംസിനോട് സംസാരിക്കവെയാണ് അഭിരാമി പുതിയ സീസണിലേക്കുള്ള മത്സരാർത്ഥികളുടെ സജഷൻ മുന്നോട്ട് വച്ചത്.

സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും വിജയ് ബാബുവും ബിഗ് ബോസിൽ വരണമെന്നാണ് അഭിരാമി പറയുന്നത്. എൻറെ നല്ല സുഹൃത്തുക്കളുമാണ് ഇരുവരും. ഇവരിൽ ഒരാൾ ഒരു ആശയം ഫലിപ്പിക്കാൻ കഴിവുള്ളയാളും, മറ്റേയാൾ ആശയം പറയാനും.. ഇതാണ് എന്റെ ചിന്ത.. നിങ്ങൾ എങ്ങനെ ഇതിനെ എടുക്കുമെന്ന് അറിയില്ല, ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ് അവർ. അവർ വളരെ ക്രിയേറ്റീവും, നേർവഴി സ്വീകരിക്കുന്നവരുമാണ്. അത്തരം മത്സരാർത്ഥികളും ബിഗ് ബോസിൽ വേണമെന്ന് എനിക്ക് തോന്നുന്നുവെന്നും അഭിരാമി പറഞ്ഞു.

ഷോയിൽ പൂർണമായും പങ്കെടുക്കാൻ കഴിയാത്ത വലിയ നിർഭാഗ്യമുള്ളവരാണ് ഞങ്ങൾ. ഷോ പെട്ടെന്ന് നിർത്തേണ്ട സാഹചര്യം വന്നു. ബിഗ് ബോസിൽ ഇനിയും ക്ഷണിച്ചാൽ പോകുമെന്നും അഭിരാമി വ്യക്തമാക്കി. ബിഗ് ബോസ് സീസൺ രണ്ടിൽ വൈൽഡ് കാർഡ് എൻട്രിയിലൂടെയാണ് സഹോദരിമാരായ അമൃതയും അഭിരാമിയും എത്തിയത്. പിന്നീട് അധികം വൈകാതെ കൊവിഡ് പശ്ചാത്തലത്തിൽ ബിഗ് ബോസ് അവസാനിപ്പിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button