CovidKerala NewsLatest NewsUncategorized
മലപ്പുറത്തെ സ്കൂളുകളിൽ കോവിഡ് വ്യാപനം തുടരുന്നു; 180 പേർക്കുകൂടി രോഗം കണ്ടെത്തി

മലപ്പുറം: മാറഞ്ചേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലും വന്നേരി ഹയർ സെക്കൻഡറി സ്കൂളിലും വീണ്ടും കുട്ടികളിൽ കൊറോണ സ്ഥിരീകരിച്ചു. രണ്ടാംഘട്ട പരിശോധനയിലാണ് 180 പേർക്കുകൂടി കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ 442 പേർക്കാണ് ഇതുവരെ രണ്ട് സ്കൂളുകളിലുമായി കൊറോണ ബാധിച്ചത്.
മാറഞ്ചേരി സ്കൂളിലെ 363 പേർക്ക് നടത്തിയ പരിശോധനയിൽ 94 വിദ്യാർഥികൾക്കും ഒരു അധ്യാപകനുമാണ് കൊറോണ പോസിറ്റീവായത്. വന്നേരി സ്കൂളിലെ 289 പേരിൽ നടത്തിയ പരിശോധനയിൽ 82 വിദ്യാർഥികൾക്കും മൂന്ന് അധ്യാപകർക്കും രോഗം സ്ഥിരീകരിച്ചു.