Latest NewsNationalNews

ചരിത്രത്തിലാദ്യമായി അതിര്‍ത്തിയിൽ ഇന്ത്യയ്ക്കെതിരെ നേപ്പാള്‍ സൈനികരെ വിന്യസിച്ചു.

ചരിത്രത്തിലാദ്യമായി അതിര്‍ത്തിയിൽ ഇന്ത്യയ്ക്കെതിരെ നേപ്പാള്‍ സൈനികരെ വിന്യസിച്ചു. കിഴക്കൻ ലഡാഖിൽ ഇന്ത്യ – ചൈന സൈന്യങ്ങള്‍ തമ്മിൽ ഉണ്ടായ സംഘര്‍ഷം ചർച്ചകളിലൂടെ പരിഹരിക്കാനുള്ള ശ്രമം നടക്കുന്നതിടെയാണ് നേപ്പാളിന്റെ സൈനിക നടപടി.
ഇന്ത്യൻ നിയന്ത്രണത്തിലുള്ള ലിപുലേഖും കാലാപാനിയും ഉള്‍പ്പെടെയുള്ള ഭൂപ്രദേശം നേപ്പാള്‍ ഔദ്യോഗിക ഭൂപടത്തിൽ ഉള്‍പ്പെടുത്തിയതിനു പിറകെയാണ് നേപ്പാളിൻ്റെ ഈ നടപടി. ഇൻഡോ – നേപ്പാള്‍ അതിര്‍ത്തിയിൽ നേപ്പാള്‍ സൈന്യം ഒരു ഹെലിപാഡും, സൈനികര്‍ക്കു താങ്ങുന്നതിനായി ടെന്റുകളും ഉള്‍പ്പെടുന്ന സൈനിക ക്യാംപും ഒരുക്കിയിരിക്കുകയാണ്. അതിര്‍ത്തിയോടു ചേര്‍ന്നു സജ്ജീകരിച്ച താത്കാലിക ക്യാംപിൽ ഡസൻകണക്കിന് നേപ്പാളി സൈനികരുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതാദ്യമായാണ് പ്രദേശത്ത് ഇത്തരം നേപ്പാളിന്റെ നീക്കങ്ങള്‍ എന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്.

ലഡാഖ്, സിക്കിം അതിര്‍ത്തികളിൽ ചൈനീസ് സൈന്യത്തിൻ്റെ പ്രകോപനനീക്കങ്ങള്‍ ഉണ്ടായതിനു പിന്നാലെയാണ് കാളിനദിയ്ക്ക് സമീപമുള്ള ലിപുലേഖ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിൽ നേപ്പാള്‍ അവകാശവാദമുയര്‍ത്തുന്നത്. ഇന്ത്യൻ നിയന്ത്രണത്തിലുള്ള മേഖല തങ്ങളുടെ ഔദ്യോഗിക മാപ്പിൽ ഉള്‍പ്പെടുത്തിയതു സംബന്ധിച്ച ബിൽ നേപ്പാള്‍ തുടർന്ന് അംഗീകരിക്കുകയായിരുന്നു. ഇന്ത്യൻ അതിര്‍ത്തിയോടു ചേര്‍ന്നുള്ള നേപ്പാളിൻ്റെ സൈനിക ക്യാംപിൻ്റെ ദൃശ്യങ്ങള്‍ ചില ഇംഗ്ലീഷ് വാര്‍ത്താ ചാനലുകല്‍ പുറത്തു വിട്ടു. നേപ്പാളും ചൈനയുമായി ഇന്ത്യ അതിര്‍ത്തി പങ്കിടുന്ന ധാര്‍ചുലയ്ക്ക് സമീപമാണ് പുതിയ ക്യാമ്പ് തയ്യാറാക്കിയിട്ടുള്ളത്. ഇവിടെ നിന്ന് 80 കിലോമീറ്റര്‍ അകലെയാണ് ചൈനീസ് അതിര്‍ത്തി. ധാര്‍ചുലയ്ക്ക് സമീപം ലിപുലേഖിലേയ്ക്കും അതുവഴി ടിബറ്റിലെ മാനസരോവറിലേയ്ക്കും പുതിയ റോഡും ഇന്ത്യ നിര്‍മിച്ചിരുന്നതാണ്.
നിലവിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി മാനസരോവര്‍ യാത്ര നിര്‍ത്തി വെച്ചിരിക്കുകയാണെങ്കിലും റോഡിൻ്റെ നിര്‍മാണം ഇപ്പോഴും തുടരുകയാണ്. സ്ഥലത്ത് ഇന്ത്യൻ സൈനിക വിഭാഗം സജീവമായി പെട്രോളിംഗ്കാ നടത്തി വരുന്നു. കാലാപാനിയിൽ നിന്നും 40 കിലോമീറ്റര്‍ അകലെ മലബാര്‍ എന്ന സ്ഥലത്തും നേപ്പാള്‍ സൈന്യം പുതിയ സൈനിക പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ട്. ഇവിടെക്കും ഹെലികോപ്റ്റര്‍ വഴി സൈനികരെ എത്തിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button