കണ്ണൂര്‍ അതീവ ജാഗ്രത, 7 പുതിയഹോട്ട്‌സ്‌പോട്ടുകള്‍.

കണ്ണൂരില്‍ കൊവിഡ് സ്ഥിതി ഗുരുതരമാവുകയാണ്. വെള്ളിയാഴ്ച ആരോഗ്യവകുപ്പ് പുറത്തുവിട്ട കൊവിഡ് കണക്കുകളില്‍ കണ്ണൂര്‍ ജില്ലയിലെ 7 സ്ഥലങ്ങളിലാണ് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ ആയി പ്രഖ്യാപിക്കപ്പെട്ടത്. കൊവിഡ് വ്യാപനം കൂടിയതോടെ കണ്ണൂര്‍ ജില്ലയില്‍ അതീവ ജാഗ്രത നിർദേശം ആണ് നൽകിയിട്ടുള്ളത്. വെള്ളിയാഴ്ച എട്ട് പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. പെരളശ്ശേരി, കൂത്തുപറമ്പ്, തലശ്ശേരി, മുഴപ്പിലങ്ങാട്, അലവില്‍, മാലൂര്‍, ഹരിയാന സ്വദേശികള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. വെള്ളിയാഴ്ച മാത്രം ഏഴ് ഹോട്ട്‌സ്‌പോട്ടുകളാണ് കണ്ണൂരിൽ പ്രഖ്യാപിക്കപെട്ടത്. കണ്ണൂര്‍ ജില്ലയിലെ ചപ്പാരപ്പടവ്, ഇരിക്കൂര്‍, കാങ്കോല്‍-ആലപ്പടമ്പ്, കീഴല്ലൂര്‍, മാടായി, രാമന്തളി, പടിയൂര്‍ എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. അതേസമയം 3 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. കണ്ണൂര്‍ ജില്ലയിലെ കുറ്റിയാട്ടൂര്‍, മയ്യില്‍, പാട്യം എന്നിവയേയാണ് ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയത്.
കൊവിഡ് ബാധിച്ച് മരിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്റെ സമ്പര്‍ക്കപ്പട്ടിയിലടക്കം വലിയ ആശങ്കയാണ് നില നിൽക്കുന്നത്. സഹപ്രവര്‍ത്തകരായ 4 പേരുടെ ഫലം നെഗറ്റീവ് ആണ്. മട്ടന്നൂര്‍ എക്‌സൈസ് ഓഫീസിലെ 18 പേരില്‍ 4 പേരുടെ പരിശോധനാ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നത്. കണ്ണൂര്‍ നഗരത്തിലും മട്ടന്നൂരിലും അടക്കം പോലീസ് കനത്ത ജാഗ്രതയിലാണ്. അതിന് പുറമെയാണ് ഇപ്പോള്‍ സമ്പര്‍ക്കത്തിലൂടെ വീണ്ടും ഒരാള്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.