ആഗോളതലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 11.26 കോടി

ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. മൂന്നര ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ രോഗബാധിതരുടെ എണ്ണം പതിനൊന്ന് കോടി ഇരുപത്തിയാറ് ലക്ഷം കടന്നിരിക്കുന്നു. വേള്‍ഡോ മീറ്ററിന്റെ കണക്കുപ്രകാരം മരണസംഖ്യ ഇരുപത്തിയഞ്ച് ലക്ഷത്തോട് അടുത്തിരിക്കുകയാണ്. 24.95 ലക്ഷം പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. എട്ട് കോടി എണ്‍പത്തിരണ്ട് ലക്ഷം പേര് രോഗമുക്തി നേടിയിരിക്കുന്നു.
അമേരിക്ക,ഇന്ത്യ,ബ്രസീല്‍,റഷ്യ,ബ്രിട്ടന് എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തില്‍ ആദ്യത്തെ അഞ്ച് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയില്‍ രണ്ട് കോടി എണ്‍പത്തിയെട്ട് ലക്ഷം കൊവിഡ് ബാധിതരാണ് നിലവില്‍ ഉള്ളത്. അരലക്ഷത്തിലധികം പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 5.14 ലക്ഷം പേര് മരിച്ചു.
ഇന്ത്യയില്‍ ഒരു കോടി പത്ത് ലക്ഷം കോവിഡ് രോഗബാധിതരാണ് ഉള്ളത്. 13,000ത്തിലധികം പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 1.44 ലക്ഷം പേര് മാത്രമേ ചികിത്സയിലുള്ളു.1.07 കോടി പേര് രോഗമുക്തി നേടിയിരിക്കുന്നു. മരണസംഖ്യ 1.56 ലക്ഷമായി ഉയര്‍ന്നു. രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ള ബ്രസീലില്‍ 1.02 കോടി കൊവിഡ് ബാധിതരാണ് ഉള്ളത്. 2.48 ലക്ഷം പേര് കോവിഡ് ബാധിച്ചു മരിച്ചു. റഷ്യയിലും ബ്രിട്ടനിലും നാല്പത്തിയൊന്ന് ലക്ഷം വീതം രോഗബാധിതരാണ് ഉള്ളത്. ബ്രിട്ടനില്‍ 1.21 ലക്ഷം പേര് മരിച്ചു. റഷ്യയില്‍ 80,000ത്തിലധികം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.