നിങ്ങൾ എന്ത് മനസിലാക്കുന്നുവെന്നതിൽ എനിക്ക് ഉത്തരവാദിത്തമില്ല; ഫോട്ടോയുമായി കാജൽ അഗർവാൾ

തെന്നിന്ത്യയുടെ പ്രിയങ്കരിയായ നടിയാണ് കാജൽ അഗർവാൾ. കഴിഞ്ഞ വർഷം അവസാനമാണ് വ്യവസായിയും ഡിസൈനറുമായ ഗൗതം കിച്‍ലുവുമായി കാജൽ അഗർവാൾ വിവാഹിതയായിത്. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകൾ ഷെയർ ചെയ്യാറുണ്ട്. ഇപോഴിതാ കാജൽ അഗർവാളിന്റെ പുതിയ ഫോട്ടോയാണ് ചർച്ചയാകുന്നത്. കാജൽ അഗർവാൾ തന്നെയാണ് ഫോട്ടോകൾ ഷെയർ ചെയ്‍തിരിക്കുന്നത്. ഫോട്ടോയുടെ ക്യാപ്ഷനാണ് ശ്രദ്ധേയമായി മാറിയിരിക്കുന്നത്.
എന്താണ് പറയുന്നത് എന്നതിൽ എനിക്ക് ഉത്തരവാദിത്തമുണ്ട്. നിങ്ങൾ എന്ത് മനസിലാക്കുന്നുവെന്നതിൽ എനിക്ക് ഉത്തരവാദിത്തമില്ല എന്നാണ് കാജൽ അഗർവാൾ എഴുതിയിരിക്കുന്നത്. ഒട്ടേറേ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. കാജൽ പറഞ്ഞത് ശരി തന്നെയെന്ന് എല്ലാവരും പറയുന്നു. കാജൽ അഗർവാളാണ് തന്റെ ഫോട്ടോ ഷെയർ ചെയ്‍തത്. വിവാഹത്തിരക്കുകൾ കഴിഞ്ഞ് വീണ്ടും സിനിമയിൽ സജീവമാകുകയാണ് കാജൽ അഗർവാൾ
സിംഗപ്പൂരിൽ മെഴുക് മ്യൂസിയത്തിൽ ഇടംപിടിച്ച ആദ്യ തെന്നിന്ത്യൻ നടിയാണ് കാജൽ അഗർവാൾ. മെഴുക് മ്യൂസിയത്തിന്റെ ഉദ്ഘാടനത്തിന് കാജൽ അഗർവാളിന്റെ ഭർത്താവ് ഗൗതം കിച്‍ലുവും എത്തിയിരുന്നു.