ഇറച്ചി- മീൻ – പഴങ്ങൾ ആഡംബര വസ്തുക്കളായി; പുറത്ത് പോകേണ്ടി വരാത്തത് കൊണ്ട് വസ്ത്രങ്ങൾ പുതിയത് വേണ്ട: റൂബിയുടെ മരണത്തിനു പിന്നാലെ മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുടെ ഫേസ്ബുക് കുറിപ്പ് ചർച്ചയാകുന്നു
തിരുവനന്തപുരം: ഇന്ന് രാവിലെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് ഡബ്ബിങ് ആർട്ടിസ്റ് റൂബിയുടെ മരണവാർത്ത അറിഞ്ഞത്. ഒപ്പം ഭർത്താവ് സുനിലും ആത്മഹത്യാ ചയ്തു. എന്തിനെന്ന് ഇതുവരെയും ആർക്കും മനസിലായിട്ടില്ല. എന്നാൽ സാമ്പത്തിക പരാധീനതയാണ് കാരണമെന്ന് സുഹൃത്തുക്കൾ പറയുമ്പോൾ പോലും ഒരു ചോദ്യം പലതും ഉയരുന്നുണ്ട്. അതിനിടയിലാണ് മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷീബ രാമചന്ദ്രൻ റൂബിയുടെ മരത്തിനു പിന്നാലെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ചർച്ചയാകുന്നത്. മഹാമാരിക്കിടയിൽ ലോക്ക് ഡൌൺ വന്നപ്പോൾ പല കുടുംബ ജീവിതങ്ങളുടെയും താളം തെറ്റിയെന്നും, സാമ്പത്തികമായി പലരേയും പിന്നോട്ട് പോയെന്നതും പറയുന്നു. അതുതന്നെയാണ് റൂബിയുടെ മരണത്തിനും കാരണമെന്ന് അവർ കുറിക്കുന്നു.
മൂന്നുദിവസം മുമ്പ് റൂബി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു പോസ്റ്റ് ഉണ്ട് ” പേര് റൂബി, നാട് എറണാകുളം, താമസം സ്വന്തം തലസ്ഥാനത്ത്. ജോലി ഡബ്ബിങ് ആർട്ടിസ്റ്റ്, വയസ്സ് 31, വിശദമായി വഴിയേ പരിചയപ്പെടാം’. ഇത് ഇപ്പോഴും മലയാളികളുടെ മനസ്സിൽ ഒരു വേദനായി നിൽക്കുന്നു. തിരുവനന്തപുരം ശ്രീകാര്യം പാങ്ങപ്പാറയിലെ വാടക വീട്ടിലാണ് റൂബി-സുനിൽ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഇന്നലെയാണ് സംഭവം. ഇന്നലെ രാത്രി 7 മണിയോടെ സുനിൽ സുഹൃത്തിനെ വിളിച്ച് റൂബി തൂങ്ങിമരിച്ചെന്നും താൻ ഉടൻ മരിക്കുമെന്നും അറിയിക്കുകയുണ്ടായി.
സുഹൃത്ത് ശ്രീകാര്യം പൊലീസിൻറെ സഹായത്തോടെ ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഫെബ്രുവരിയിലാണ് ഇരുവരും ശ്രീകാര്യത്ത് വീട് വാടകയ്ക്ക് എടുത്തത്. സംഭവത്തിൽ എന്തെങ്കിലും ദുരൂഹതയുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ശ്രീകാര്യം പൊലീസ് അറിയിച്ചു.
ഷീബ രാമചന്ദ്രന്റെ ഫേസ്ബുക് പോസ്റ്റ്:
ഡബ്ബിങ് ആർട്ടിസ്റ് റൂബിയും ഭർത്താവ് സുനിലും ആത്മഹത്യ ചെയ്തു !
സാമ്പത്തിക പരാജയമായിരുന്നു മരണ കാരണം എന്നറിയുന്നു.
ഒന്നര വർഷമായി കേരളത്തിൽ ലക്ഷകണക്കിന് പേരുടെ അവസ്ഥ ഇതാണ്!
കൈ നീട്ടി തെണ്ടാൻ അഭിമാനം മൂലം ഭയമാണ്!!
കടം വാങ്ങാവുന്നടുത്തു നിന്നൊക്കെയും വാങ്ങിക്കഴിഞ്ഞു. സ്വർണ്ണം, ഭൂമി, വീട് ഒക്കെയും പലർക്കും പണയത്തിലായി.
ഒരു രൂപ വരുമാനമില്ല.
ബാങ്ക് ലോണിന്റ പലിശ മുടങ്ങി
സുഹൃത്തുക്കളോട് വാങ്ങിയ പണം തിരിച്ചു നൽകാൻ കഴിയുന്നില്ല
ബ്ലേഡ് പലിശക്ക് വാങ്ങിയ പണത്തിനു പലിശ കൊടുക്കാൻ പോലും കഴിയുന്നില്ല.
അവർ നാലുനേരം ഫോൺ ചെയ്തു ചോദിക്കുമ്പോൾ അപമാനിതരാകുന്നു.
വാടക, കുടിശ്ശികയായി.
പാൽ മേടിക്കുന്നത് നിർത്തി (പല വീട്ടിലേയും കുഞ്ഞുങ്ങൾക്ക് വരെ ഇപ്പോൾ കാര്യം മനസ്സിലായി തുടങ്ങിയിരിക്കുന്നു )
കറന്റ് ബില്ല് ഷോക്കായി തലക്കടിക്കുന്നു.
LIC അടക്കാതെ തവണകൾ മുടങ്ങി.
കുടുബശ്രീ, അയൽക്കൂട്ടം സഹായങ്ങൾ വാങ്ങിയത് തിരിച്ചടയ്ക്കാൻ കഴിയുന്നില്ല.
അഞ്ച് അംഗങ്ങൾ ഉള്ള വീട്ടിൽ ഒരാഴ്ച കഴിയാൻ മിനിമം 1000 രൂപ വേണം.. അതില്ല.
പ്രായമായവരുടെ ചികിത്സ മുടങ്ങി.
ഇറച്ചി- മീൻ – പഴങ്ങൾ ആഡംബര വസ്തുക്കളായതിനാൽ വീട്ടിൽ നിന്നും ഒഴിവാക്കി.
പുറത്ത് പോകേണ്ടി വരാത്തത് കൊണ്ട് വസ്ത്രങ്ങൾ പുതിയത് വേണ്ട… അത് വലിയ കാര്യമായി.
ബിസ്കറ്റ്, പാക്ക്ഡ് ഫുഡ്സ്, കോംപ്ലെൻ, തുടങ്ങിയ സപ്ലിമെന്ററി ഫുഡ്സ് ഒക്കെ മറന്നു..
അപ്പോൾ ആത്മഹത്യ ചെയ്തുപോകും സാധാരണക്കാരൻ!!
നാളെ നമുക്കും വരാൻ പോകുന്നത് ഇതേ അവസ്ഥയാവാം!!
ആദരാഞ്ജലികൾ…
(കടപ്പാട്)
NB: ലോക്ക്ഡൗൺ ഒരിക്കലും ബാധിക്കാത്ത ഇന്ത്യയിലെ ബാങ്ക് കാർക്കും കൊള്ളപ്പലിശ കാർക്കും ഈ മരണം സമർപ്പിക്കുന്നു .
സർക്കാർ എന്ന് കണ്ണ് തുറക്കും ? , കിറ്റ് എന്ന മാന്ത്രിക പായ്ക്കറ്റ് മാത്രം മതിയോ ഒരു കുടുംബം മുന്നോട്ട് തള്ളാൻ ?
(ബദൽ സംവിധാനം വേണം –
Online വഴി ജോലി ഉൾപ്പെടെ
സർക്കാർ ഈ വിഷയം ഗൗരവമായി എടുക്കണം – അപേക്ഷയാണ് –
മരം കടപുഴകുമ്പോൾ അല്ല ശ്രദ്ധിക്കേണ്ടത് – ഇലകൾ കൊഴിയുമ്പോഴേ തിരിച്ചറിയപ്പെടണം.
കേരളത്തിലെ കോവിഡ് കാല ഗാർഹിക പീഢനവും സ്ത്രീകളുടേയും കുട്ടികളുടേയും മരണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അടിയന്തിര ഇടപെടലുകൾ അനിവാര്യം.
ഷീബ രാമചന്ദ്രൻ
മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി)