CinemaLatest NewsNationalNews
അപകീര്‍ത്തി കേസ്; കങ്കണാ റണൗത്തിനെതിരെ വാറണ്ട്
മുംബൈ: ബോളിവുഡ് നടി കങ്കണാ റണൗത്തിനെതിരെ വാറണ്ട്. മുംബൈ കോടതിയുടേതാണ് വാറണ്ട്. കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ നല്കിയ അപകീര്‍ത്തി കേസില്‍ സമന്‍സ് അയച്ചിട്ടും ഹാജരാകാത്തതിനെ തുടര്‍ന്നാണ് അന്ദേരി മെട്രോപോളിറ്റന്‍ കോടതി വാറണ്ട് പുറപ്പെടുവിച്ചത്.
മാര്‍ച്ച് ഒന്നിന് കോടതിയില്‍ ഹാജരാകണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ കങ്കണ കോടതിയില്‍ ഹാജരായില്ല. കേസ് മാര്‍ച്ച് 22ലേക്കു മാറ്റി. കങ്കണ തനിക്കെതിരെ അപകീര്‍ത്തികരമായ കാര്യങ്ങള്‍ പറഞ്ഞു എന്നതായിരുന്നു ജാവേദ് അക്തറിന്റെ പരാതി.