CinemaMovieMusicUncategorized

കൊറോണ മൂലം കസ്റ്റമേഴ്‌സിന്റെ വരവ് നിലച്ചു; അനുഭവം പങ്കുവെച്ച് രാകുൽ പ്രീത് സിംഗ്

കൊറോണ എന്ന മഹാമാരി ലോകത്തെയാകെ പിടിച്ചു കുലുക്കി. നിരവധി പേരാണ് മരണത്തിന് കീഴടങ്ങിയത്. ലോകസാമ്പത്തിക രംഗത്തെ തന്നെ ഇത് ബാധിക്കുകയുണ്ടായി. ഇപ്പോഴിതാ ലോക്ക് ഡൗൺ തന്നെ ബാധിച്ചതെങ്ങനെയെന്നും അതിന്റെ അനുഭവവും വിവരിക്കുകയാണ് തെന്നിന്ത്യൻ നടി രകുൽ പ്രീത് സിംഗ്.

തെന്നിന്ത്യയിൽ ഒരുപാട് ആരാധകരുള്ള നടിയാണ് രാകുൽ. പല മുൻനിര നായകന്മാരുടെ കൂടെയും താരം വേഷമിട്ടിട്ടുണ്ട്. ഒരു ഫിറ്റ്‌നസ് പ്രേമി കൂടിയാണ് രാകുൽ. കഴിഞ്ഞ വർഷം തന്നെ ബിസിനസിന് ഉണ്ടായ തളർച്ച പങ്കിടുകയാണ് താരം.

ഹൈദരാബാദിലും വിശാഖപട്ടണത്തുമായി രണ്ടു ജിം ഫ്രാൻജൈസികൾ താരത്തിന് ഉണ്ട്. കോവിഡ് തുടങ്ങിയതോടെ ജിമ്മിലേക്ക് കസ്റ്റമേഴ്‌സിന്റെ വരവ് നിലച്ചു. പിന്നാലെ, ഇവയെല്ലാം തന്നെ കഴിഞ്ഞവർഷം ഉണ്ടായ ലോക്കഡൗണിൽ അടച്ചിടുകയുകയുണ്ടായി. ജീവനക്കാർക്ക് എല്ലാം ജോലി നഷ്ടപ്പെട്ടു.

ഒരു അഭിമുഖത്തിലാണ് താരം തന്റെ അനുഭവങ്ങൾ പങ്ക് വച്ചത്. എങ്കിലും എല്ലാമാസവും അവർക്ക് താൻ കൃത്യമായി ശമ്പളം നൽകിയിരുന്നതായി താരം പറയുകയുണ്ടായി. ഇപ്പോഴും പഴയ സ്ഥിതിയിലേക്ക് പൂർണ്ണമായി കാര്യങ്ങൾ എത്തിയിട്ടില്ല. എങ്കിലും ബിസിനസ് വീണ്ടും നല്ല രീതിയിൽ മുന്നേറും എന്നാണ് തന്റെ പ്രതീക്ഷയെന്നും രകുൽ പങ്കുവച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button