CinemaLatest NewsLife StyleNewsUncategorized

ബഡായി ബംഗ്ലാവൊക്കെ കണ്ട് ആര്യ പൊട്ടിപ്പെണ്ണാണ് എന്ന് ചിലർക്ക് തോന്നിയിരിക്കാം; പക്ഷെ അങ്ങനെയല്ല കാര്യങ്ങൾ

ബിഗ് ബോസ് മൂന്നാം പതിപ്പ് മികച്ച സ്വീകാര്യത നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ട് സീസണും കണ്ട പ്രേക്ഷകർ അതിലും കൂടുതൽ പ്രതീക്ഷയോടെയാണ് മൂന്നാം സീസണെ വരവേറ്റത്. ആദ്യ വാരം വലിയ സംഭവങ്ങളൊന്നുമില്ലാതെ മുന്നോട്ട് പോയ ബിഗ് ബോസ് ഷോ പിന്നീട് പതിവ് ട്രാക്കിലേക്ക് മാറുകയായിരുന്നു. തർക്കങ്ങളും കയ്യാങ്കളികളും ഒപ്പം ബിഗ് ബോസ് ടാസ്ക് ഉപേക്ഷിക്കേണ്ട അവസ്ഥ വരെ എത്തുകയുണ്ടായി. എന്നിരുന്നാലും പ്രേക്ഷകർക്കിടയിൽ ഓരോ വ്യക്തികളും മികച്ചതാണ്.

ഇപ്പോഴിത പ്രേക്ഷകർ കാണാത്ത ബിഗ് ബോസ് ഹൗസിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് ആര്യ. ബിഗ് ബോസ് സീസൺ 2 മത്സരാർഥിയായിരുന്നു ആര്യ. പുറത്ത് നിന്ന് ജഡ്ജ് ചെയ്യാൻ കഴിയാത്ത ഷോയാണ് ബിഗ് ബോസ്. ഹൗസിൽ നിന്ന് പുറത്തെത്തി എപ്പിസോഡുകൾ കണ്ട് കഴിഞ്ഞപ്പോഴാണ് ഈ ഷോ പുറത്തുനിന്ന് ജഡ്ജ് ചെയ്യാനാവില്ലെന്ന് മനസ്സിലാക്കിയത്. അകത്ത് നടക്കുന്നതിനേക്കാൾ വലിയ കാര്യങ്ങളാണ് പുറത്തു നടക്കുന്നത്. ഞങ്ങൾ ചിന്തിച്ചത് പോലെയല്ലായിരുന്നുവെന്നും ആര്യ പറഞ്ഞു. ഫുക്രു, രഘു, സാജു ചേട്ടൻ ഇവരൊക്കെ മികച്ച മത്സരാർഥികളായിരുന്നു.

ആര്യ എങ്ങനെയാണേ അതുപോലെ തന്നെയായിരുന്നു ബിഗ് ബോസ് ഹൗസിലും നിന്നത്. ആളുകൾ നമ്മളെ വിലയിരുത്തുന്നത് അവരുടെ കാഴ്ചപ്പാടിലൂടെയാണ്. ആരോടും നമ്മൾ ഇങ്ങനെയാണെന്ന് തെളിയിക്കേണ്ട കാര്യമില്ല. ബഡായി ബംഗ്ലാവൊക്കെ കണ്ട് ആര്യ പൊട്ടിപ്പെണ്ണാണ് എന്ന് ചിലർക്ക് തോന്നിയിരിക്കാം. അതാണ് ബിഗ് ബോസിലൂടെ മാറിയത്.

സോഷ്യൽ മീഡിയ ബുള്ളിയിങ് അവഗണിക്കാൻ മാത്രമേ നമുക്ക് കഴിയുള്ളൂ. കാരണം ഇങ്ങനെ ചെയ്യരുതെന്ന് നമുക്കാരോടും പറയാനാവില്ല. ഒരു തുറന്ന പ്ലാറ്റ്‌ഫോമാണ് സോഷ്യൽ മീഡിയ. അത് എങ്ങനെ ഉപയോഗിക്കുന്നുവെന്നത് ആളുകളെ ആശ്രയിച്ചിരിക്കും.

കൂടാതെ ബിഗ് ബോസ് സീസൺ 3യിൽ മത്സരാർത്ഥിയായി പോകില്ലെന്നും ആര്യ പറഞ്ഞു. എന്നാൽ അതിഥിയായി വിളിച്ചാൽ പോവും. ചില മത്സരാർത്ഥികളൊക്കെ നല്ല പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. ബിഗ് ബോസിൽ കണ്ടത് പോലെ തന്നെയാണ് ഞാൻ. മുൻപ് കണ്ട പരിപാടികളും ഷോകളുമെല്ലാം സ്‌ക്രിപ്റ്റഡാണ്. അതിലൊക്കെ എനിക്ക് ക്യാരക്ടറുണ്ട്. ബിഗ് ബോസ് സ്‌ക്രിപ്റ്റഡല്ലാത്ത റിയാലിറ്റി ഷോയാണെന്നും ആര്യ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button