അസ്ഥികൂടത്തിനൊപ്പം അൻസിബയുടെ ഫോട്ടോഷൂട്ട്; ഒടുവിൽ അവർ ഒന്നിച്ചുവെന്ന് ആരാധകർ

അൻസിബയുടെ ഫോട്ടോഷൂട്ടാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നത്. ദൃശ്യം 2വുമായി ബന്ധപ്പെടുത്തി ചെയ്ത ക്രിയേറ്റീവ് ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് അൻസിബ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. അസ്ഥികൂടവുമായി ഇരിക്കുന്ന ചിത്രമാണ് അൻസിബ പോസ്റ്റ് ചെയ്തിരിക്കുന്നത്. മഞ്ഞ നിറമുള്ള സാരിയുടുത്ത് അസ്ഥികൂടത്തെ പിടിച്ച് ഇരിക്കുന്ന ഹൻസിബയുടെ ചിത്രത്തിന് താഴെ രസകരമായ കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
ഫോട്ടോയ്ക്ക് അനുയോജ്യമായ അടിക്കുറിപ്പ് പ്രേക്ഷകരോട് പറയാനും താരം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രേക്ഷകരാണെങ്കിൽ അങ്ങനെ വരുണുമായി ഒന്നിച്ചുവല്ലോ എന്ന രീതിയിലുള്ള കമന്റുകളാണ് ചെയ്തിരിക്കുന്നത്. ‘അവർ അങ്ങനെ ഒന്നിക്കുകയാണ്’, ‘വരുൺ പ്രഭാകർ ഫ്രം അണ്ടർ ഗ്രൗണ്ട്’, ‘വരുണിന്റെ അസ്ഥിയാണോ’, ‘ആ വരുണിനെ ഇനിയെങ്കിലും വെറുതെ വിട്ടുകൂടെ’, ‘വരുൺ പ്രഭാകറിനൊപ്പം’ എന്നീ രീതിയിലുള്ള കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.