Kerala NewsLatest NewsLocal NewsNationalNews

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടി ആയതോടെ രണ്ടാം ജാഗ്രത മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടി ആയതോടെ രണ്ടാം ജാഗ്രത മുന്നറിയിപ്പ് പുറപ്പെടുവിച്ചു. 136 അടിയിലെത്തിയാൽ സ്പിൽവെ വഴി വെള്ളം ഒഴുക്കി വിടുവാനായി കേരളം തമിഴ് നാടിനോട് അഭ്യർത്ഥിച്ചിരുന്നതാണ്. എന്നാൽ തമിഴ്‌നാട് സർക്കാരിന്റെ ഭാഗത്തു നിന്ന് ഡാം തുറക്കുന്നതിനായുള്ള ഔദ്യോഗിക അറിയിപ്പ് ഇതുവരെ ഉണ്ടായിട്ടില്ല.
ഞായറാഴ്ച രാത്രിയിൽ ആണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടിയിലേക്ക് എത്തിയത്. പരമാവധി സംഭരണശേഷിയിലേക്ക് എത്താതെ തന്നെ 136 അടി എത്തുമ്പോൾ തന്നെ കുറച്ച് വെള്ളം സ്പിൽവേ വഴി ഒഴുക്കിവിടുന്നത് അപകടങ്ങൾ ഒഴിവാക്കുമെന്നാണ് കേരളം കണക്ക് കൂട്ടുന്നത്. ഇതിനുവേണ്ടി കേരള ചീഫ് സെക്രട്ടറി തമിഴ്നാട് ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. അണക്കെട്ട് തുറക്കേണ്ടിവന്നാൽ കേരളത്തിൽ വണ്ടിപ്പെരിയാർ, മഞ്ജുമല പ്രദേശങ്ങളിൽ നിന്നായി 1800 ഓളം പേരെ മാറ്റി പാർപ്പിക്കേണ്ടതുണ്ട്. ഇതിനുള്ള ക്രമീകരങ്ങൾ ജില്ലാ അധികൃതർ ചെയ്തുവരുകയാണ്. പകൽ സമയത്ത് ഷട്ടർ തുറക്കുവാനാണ് ഉദ്ദേശിക്കുന്നത്. സംബന്ധിച്ച് നേരത്തെ തന്നെ മുന്നറിയിപ്പ് നൽക്കുമെന്നാണ് ജില്ലാ കളക്ടർ അറിയിച്ചിട്ടുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button