Kerala NewsLatest NewsUncategorized

‘ഉറപ്പാണ് എല്‍ഡിഎഫ് വിവാദത്തിൽ: വാഹനങ്ങൾ രാഷ്ട്രീയ പരസ്യങ്ങളുമായി നിരത്തിലറങ്ങരുതെന്ന് അധികൃതര്‍; ലംഘിച്ചാല്‍ 1000 രൂപ വരെ പിഴ

കോട്ടയം: അനുമതി ഇല്ലാതെ പൊതുവാഹനങ്ങളില്‍ രാഷ്ട്രീയ പരസ്യങ്ങളുമായി നിരത്തിലറങ്ങരുതെന്ന് അധികൃതര്‍. ഓട്ടോറിക്ഷകള്‍ മുതല്‍ ബസ് വരെയുള്ള പൊതുഗതാഗത വാഹനങ്ങളില്‍ രാഷ്ട്രീയ പരസ്യങ്ങള്‍, കൊടിതോരണങ്ങള്‍, സ്ഥാനാര്‍ഥികളുടെ ചിഹ്നങ്ങള്‍ തുടങ്ങി എന്തും പതിക്കുന്നത് നിയമ ലംഘനമാണ്. നിയമം അനുസരിച്ചുള്ള അപേക്ഷ സമര്‍പിച്ച്‌ ഫീസ് അടച്ചാല്‍ പരസ്യം വയ്ക്കാന്‍ നിശ്ചിത അളവില്‍ അനുമതി നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.

ഓട്ടോറിക്ഷകളുടെ മുകളിലെ റെക്സിന്‍ നിറം മാറുന്നത് ഇപ്പോള്‍ വ്യാപകമാണ്. തിരഞ്ഞെടുപ്പ് പ്രചാരണ വാക്യമായ ‘ഉറപ്പാണ് എല്‍ഡിഎഫ്’ എന്നെഴുതിയ ഓട്ടോറിക്ഷകള്‍ ഒട്ടേറെ നിരത്തിലുണ്ട്. ഓട്ടോറിക്ഷകളില്‍ കറുപ്പ്, മഞ്ഞ എന്നീ കളറുകള്‍ ഉപയോഗിക്കുന്നതിനാണ് നിയമപരമായ അനുമതി.

സ്വകാര്യ വാഹനങ്ങളില്‍ ഒരു തരത്തിലും പരസ്യങ്ങളും രാഷ്ട്രീയ പരസ്യങ്ങളും പതിക്കാന്‍ പാടില്ലെന്നാണ് നിര്‍ദേശം. അനുമതിയില്ലാതെ പരസ്യം പതിച്ചാല്‍ 1000 രൂപ വരെ പിഴ ഈടാക്കാം. ഒപ്പം പരസ്യം സ്ഥാപിക്കാന്‍ രൂപമാറ്റം വരുത്തിയാല്‍ വാഹനങ്ങള്‍ അനുസരിച്ച്‌ 7000 രൂപവരെയും പിഴ ഈടാക്കാം.

അതേസമയം, ഗതാഗതവകുപ്പ് ഓഫിസുകളില്‍ പരസ്യം പതിക്കുന്നതിന് അപേക്ഷ സമര്‍പിച്ച്‌ ഫീസ് അടച്ച്‌ അനുമതി വാങ്ങിയാല്‍ പൊതുവാഹനങ്ങളില്‍ പരസ്യം പതിക്കാം. ഒരു ചതുരശ്ര മീറ്റര്‍ സ്ഥലത്ത് പരസ്യം പതിക്കുന്നതിന് 500 രൂപയാണ് അടയ്ക്കേണ്ടത്. പരസ്യം മോടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുകയും വേണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button