DeathLatest NewsNewsWorld

ലോകത്ത് കോവിഡ് രോഗികൾ ഒരു കോടിയിലേക്ക് അടുക്കുന്നു.

ലോകത്ത് ആകെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം ഒരു കോടിയിലേക്കടുക്കുന്നു. ബ്രസീലിലും ഇന്ത്യയിലും ആണ് രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർധന. യുഎസ്സിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകളുള്ളത്. യുഎസ്സിൽ മാത്രം 2.2 ദലക്ഷലക്ഷം പേരാണ് കോവിഡ് രോഗ ബാധിതരായുള്ളത്. ലോകത്ത് കോവിഡ് മരണം 4,70,000 കവിഞ്ഞു. ബ്രസീലില്‍ സ്ഥിതി സങ്കീര്‍ണമാണ്.

രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ബ്രസീലിനു പിന്നിൽ റഷ്യയാണ്. ബ്രസീലില്‍ കോവിഡ് മരണം 50,000 കടന്നു. ഇതോടെ ലോകത്ത് അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് മരണം സംഭവിക്കുന്ന രാജ്യമായി ബ്രസീല്‍.10 ലക്ഷം പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 612 പേര്‍ മരിച്ചു. ലോക്ക്ഡൌണ്‍ പിന്‍വലിക്കാനുള്ള പ്രസിഡന് ജെയിന്‍ ബോന്‍സനാരോടെ തീരുമാനമാണ് മരണനിരക്ക് കൂടാന്‍ കാരണമെന്നാരോപിച്ച് രാജ്യത്ത് പ്രക്ഷ‌ോഭം നടക്കുന്നു.

നാലാം സ്ഥാനത്താണ് നിലവിൽ ഇന്ത്യ. അമേരിക്കയിൽ മാത്രം ഇതുവരെ ഒന്നേകാൽ ലക്ഷത്തിൽ കൂടുതൽ പേർ കോവിഡ് ബാധിച്ച് മരിച്ചെന്നാണ് ഔദ്യോഗിക കണക്കുകൾ പറയുന്നത്. ലോകത്താകെ കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം നാലേമുക്കാൽ ലക്ഷത്തിനടുത്തെത്തി. ജനുവരി ആദ്യത്തിൽ ചൈനയിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തതിന് ശേഷം മെയ് പകുതിയോടെയാണ് ലോകത്ത് കോവിഡ് കേസുകൾ 4.5 മില്യൺ ആകുന്നത്. മെക്സിക്കോയില്‍ തിങ്കളാഴ്ച മാത്രം 1044 കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയില്‍ തിങ്കളാഴ്ച 344 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതോടെ ആകെ മരണം 1,22,000 കടന്നു.
കൂടുതൽ കായിക താരങ്ങൾക്കും രാഷ്ട്രീയ പ്രവർത്തകർക്കും കോവിഡ് ബാധിക്കുന്ന വാർത്തകളാണ് പുറത്ത്ക വന്നുകൊണ്ടിരിക്കുന്നത്. തിങ്കളാഴ്ച ടെന്നീസ് താരങ്ങൾക്കും ക്രിക്കറ്റ് താരങ്ങൾക്കും കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. അമേരിക്കൻ‌ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുത്ത റാലിയുടെ സംഘാടന ചുമതല ഉണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥർക്കും കോവിഡ് സ്ഥിരീകരിക്കുകയുണ്ടായി. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തൊഴിൽ,ഗ്രീൻ വിസകൾക്കുള്ള നിയന്ത്രണം അമേരിക്ക ഈ വർഷം അവസാനം വരെ നീട്ടിയിരിക്കുകയാണ്.

ആഫ്രിക്കൻ രാജ്യങ്ങളിലാകെ രോഗ ബാധിതർ ഒരുലക്ഷം പിന്നിട്ടു. വൈറസിന്റെ രണ്ടാംഘട്ട വ്യാപനത്തെ തുടർന്ന് ലിസ്ബനും പോർച്ചുഗലും വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അതേസമയം ഡെക്സാ മെതസോൺ സ്റ്റി റോയിഡിന്റെ ഉൽപാദനം വർധിപ്പിക്കാൻ ലോകാരോഗ്യ സംഘടന നിർദേശം നൽകി. സ്റ്റി റോയിഡിന്റെ ഉപയോഗം മരണ നിരക്ക് കുറയ്ക്കുന്നുണ്ട് എന്ന് ഓക്സ്ഫോർഡ് ഗവേഷകർ കണ്ടെത്തിയ സാഹചര്യത്തിലാണ് WHO യുടെ ഈ നിർദേശം. ഇന്ത്യയിൽ 24 മണിക്കൂറിനിടെ പതിനയ്യായിരത്തോളം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആറ് ദിവസത്തിനിടെ 87,000 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് കോവിഡ് മരണം പതിനാലായിരത്തോട് അടുക്കുകയാണ്.
അതേസമയം കോവിഡ് രണ്ടാംഘട്ട വ്യാപനം നിയന്ത്രണാതീതമാകുമെന്ന ഭീതിയിലാണ് ദക്ഷിണ കൊറിയ. തലസ്ഥാനനഗരമായ സിയോളില്‍ അടുത്ത 3 ദിവസത്തിനകം പ്രതിദിന രോഗികൾ ശരാശരി 30 ൽ താഴെയാകുന്നില്ലെങ്കിൽ ലോക്ക്ഡൌണ്‍ വീണ്ടും ഏര്‍പ്പെടുത്തുമെന്ന് സിയോള്‍ മേയര്‍ പാര്‍ക് വോന്‍ സൂന്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button